25.6 C
Iritty, IN
December 3, 2023
  • Home
  • Peravoor
  • മാരക മയക്ക് മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.
Peravoor

മാരക മയക്ക് മരുന്നുമായി യുവാവ് എക്‌സൈസ് പിടിയില്‍.

പേരാവൂര്‍:മാരക മയക്ക് മരുന്ന് സഹിതം യുവാവ് പേരാവൂര്‍ എക്‌സൈസ് പിടിയില്‍.പേരാവൂര്‍ എക്‌സൈസ് സംഘവും കണ്ണൂര്‍ എക്സൈസ് ഇന്റെല്ലിജന്‍സ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാലൂര്‍  തൃക്കടാരിപ്പൊയില്‍ സ്വദേശി മുഹമ്മദ് ഷെഫിക്കിനെയാണ് മാരക മയക്ക് മരുന്നായ എം.ഡി.എം.എ.യുമായി പേരാവൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  സിനു കൊയിലോത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ഇയാള്‍ മുമ്പ് മയക്ക് മരുന്ന് കേസില്‍ പ്രതിയാണ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍  കണ്ണൂര്‍ ഇന്റലിജെന്‍സ് എക്‌സൈസൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദ്, എന്‍.പത്മരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രതിയെ കോടതിയില്‍ ഹാജരാക്കി

Related posts

ഓണ്‍ലൈന്‍ പഠനത്തിനായി സമാഹരിച്ച സഹായം കൈമാറി

Aswathi Kottiyoor

ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………

Aswathi Kottiyoor

മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ. പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Aswathi Kottiyoor
WordPress Image Lightbox