കണ്ണൂർ: ജില്ലയിലും കനത്ത മഴ പെയ്തു തുടങ്ങിയതോടെ രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ സേന കണ്ണൂരിലെത്തി. ഇന്നലെ രാവിലെയോടെ ഒരു യൂണിറ്റ് സേനയാണ് എത്തിയത്.
തുടർന്ന് കളക്ടർ എസ്. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗം ചേർന്നു. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലും മഴ കനക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അപകടസാഹചര്യത്തിൽ പെടാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുവാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്യുന്ന മഴയിൽ വിവിധ പ്രദേശങ്ങളിലെ വീടുകൾക്കും കൃഷികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
previous post