23.9 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഇടുക്കി ഡാമില്‍ ഓറഞ്ച്‌ അലര്‍ട്ട്‌; കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന്‌ തുറക്കും
Kerala

ഇടുക്കി ഡാമില്‍ ഓറഞ്ച്‌ അലര്‍ട്ട്‌; കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന്‌ തുറക്കും

മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടി ആയതോടെ രാവിലെ 7നാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
ഒരടി കൂടി വെള്ളം ഉയര്ന്നാല് അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേര്ട്ട് പ്രഖ്യാപിച്ച്‌ ഷട്ടര് ഉയര്ത്തി വെള്ളം തുറന്നുവിടണം. രണ്ടുദിവസത്തിന് ശേഷമേ ആ ജലനിരപ്പിലേക്ക് എത്തുവാന്‍ സാധ്യതയുള്ളൂ. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് അധികൃതര് അറിയിച്ചു. ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രിയിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുള്പ്പെടെ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പുയര്ന്നത്. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.

അതേസമയം കക്കി – ആനത്തോട് ഡാം രാവിലെ 11 ന് തുറക്കും. നാല് ഷട്ടറുകളില് 2 എണ്ണമാണ് തുറക്കുക. 100 മുതല് 200 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്ബയില് 10മുതല്‍ -15 സെന്റിമീറ്റര് വെള്ളം ഉയരുമെന്ന് ജില്ലാ കളക്ടര് മുന്നറിയിപ്പ് നല്കി. മിതമായ തോതിലാകും ജലം തുറന്നുവിടുക. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

കൊല്ലം തെന്‍മല അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഷോളയാര്‍ ഡാം 10 മണിക്ക് തുറക്കും. ഇതോടെ 100 ക്യുമെക്സ് അടിവെള്ളം ചാലക്കുടിപുഴയിലേക്ക് എത്തും.

Related posts

നിതിനമോള്‍ വധം: പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Aswathi Kottiyoor

സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

Aswathi Kottiyoor

കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ; ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

Aswathi Kottiyoor
WordPress Image Lightbox