26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍പ്പന നടത്തിയ യുവാവ് റിമാന്‍ഡില്‍; പിടിയിലായത് ഇരിക്കൂര്‍ സ്വദേശി നാസര്‍
kannur

കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍പ്പന നടത്തിയ യുവാവ് റിമാന്‍ഡില്‍; പിടിയിലായത് ഇരിക്കൂര്‍ സ്വദേശി നാസര്‍

വിവിധ സ്ഥലങ്ങളില്‍ നിന്ന് കാറുകള്‍ വാടകയ്ക്ക് എടുത്ത് മറിച്ചു വില്പന നടത്തിയ യുവാവ് റിമാന്‍ഡില്‍. ഇരിക്കൂര്‍ സ്വദേശിയായ നാസറിനെ (42)യാണ് ആറളം എസ്‌ഐ പി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

റെന്റ് എ കാര്‍ സവിധാനത്തില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കുന്നവരില്‍ നിന്ന് ദിവസങ്ങളോളം വാഹനം വേണമെന്ന് പറഞ്ഞ് കാര്‍ എടുത്ത ശേഷം ആര്‍സിയുടെ പകര്‍പ്പെടുത്ത് മറിച്ചു വിറ്റായിരുന്നു തട്ടിപ്പ്. ഇതിനിടെ പഴയങ്ങാടിയിലുള്ള ഒരാളുടെ സ്വിഫ്റ്റ് കാര്‍ ഇയാള്‍ വാടകയ്‌ക്കെടുക്കുകയും കീഴ്പള്ളി സ്വദേശിക്കു വില്‍ക്കുുകയുമായിരുന്നു. മാസങ്ങളായിട്ടും വാഹനം കൊണ്ടുപോയ നാസറിനെക്കുറിച്ചു വിവരമില്ലാത്തതിനാല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂരിലെ ഒരു ലോഡ്ജില്‍വച്ച്‌ ഇയാള്‍ പിടിയിലാകുന്നത്.

എസ്‌ഐ ശ്രീജേഷിനെ കൂടാതെ എഎസ്‌ഐ നാസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത്, സിപിഒ പ്രജീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടന്നൂര്‍ കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

Related posts

വേ​ന​ൽ​മ​ഴ​യും കാ​റ്റും ഇ​ടി​മി​ന്ന​ലും മ​ല​യോ​ര ജ​ന​ത​യെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു

കണ്ണൂരിൽ ഡെങ്കിപ്പനി ആശങ്ക

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ 94 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox