25 C
Iritty, IN
November 23, 2024
  • Home
  • kannur
  • ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു
kannur

ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കണ്ണൂർ: ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി ഊര്‍ജിതമാക്കി. ജില്ലാതലത്തില്‍ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

അടിയന്തരഘട്ടം വന്നാല്‍ നേരിടാന്‍ കഴിയുംവിധം തയ്യാറായി നില്‍ക്കാന്‍ പ്രതിരോധ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

കണ്‍ട്രോള്‍ റൂം നമ്ബര്‍: കലക്ടറേറ്റ്– -0497 2700645, കണ്ണൂര്‍— 0497 2704969, തലശേരി– -0490 2343813, തളിപ്പറമ്ബ്— 0460 2203142, ഇരിട്ടി– – 0490 2494910, പയ്യന്നൂര്‍– – 04985 204460.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരള,- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കി. മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിന്‌ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന്‌ മഞ്ഞ അലര്‍ട്ട്

കനത്തമഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായര്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

Related posts

വാനര വസൂരി; കണ്ണൂർ ജില്ല ആസ്പത്രിയിലും ഐസൊലേഷൻ വാർഡ്

Aswathi Kottiyoor

അജ്ഞാത വാഹനമിടിച്ച് ചെങ്കൽ ക്വാറി ഉടമ മരിച്ചു…………

Aswathi Kottiyoor

ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ ക​ള​ക്‌​ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox