23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • Keralaശ​ബ​രി​മ​ല : തു​ലാ​മാ​സ പൂ​ജ​യ്ക്ക് ഇ​ന്നു ന​ട തു​റ​ക്കും; മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് നാളെ
Kerala

Keralaശ​ബ​രി​മ​ല : തു​ലാ​മാ​സ പൂ​ജ​യ്ക്ക് ഇ​ന്നു ന​ട തു​റ​ക്കും; മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് നാളെ

തു​​​ലാ​​​മാ​​​സ പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​ധ​​​ർ​​​മ​​​ശാ​​​സ്താ​​​ക്ഷേ​​​ത്ര​​​ന​​​ട ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു തു​​​റ​​​ക്കും.

ക്ഷേ​​​ത്ര​​​ം ത​​​ന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​ന​​​രു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ക്ഷേ​​​ത്രം മേ​​​ൽ​​​ശാ​​​ന്തി വി.​​​കെ.​​​ജ​​​യ​​​രാ​​​ജ് പോ​​​റ്റി ശ്രീ​​​കോ​​​വി​​​ൽ ന​​​ട തു​​​റ​​​ക്കും. തു​​​ലാ​​​മാ​​​സം ഒ​​​ന്നാ​​​യ നാ​​​ളെ രാ​​​വി​​​ലെ ഉ​​​ഷഃ​​​പൂ​​​ജ​​​യ്ക്കു​​​ശേ​​​ഷം മേ​​​ൽ​​​ശാ​​​ന്തി ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ക്കും.

അ​​​ന്തി​​​മപ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യ ഒ​​​ന്പ​​​ത് ശാ​​​ന്തി​​​മാ​​​രു​​​ടെ പേ​​​രു​​​ക​​​ൾ വെ​​​ള്ളി​​​ക്കു​​​ട​​​ത്തി​​​ലി​​​ട്ട് ശ്രീ​​​കോ​​​വി​​​ലി​​​നു​​​ള്ളി​​​ൽ പൂ​​​ജ ന​​​ട​​​ത്തി​​​യ ശേ​​​ഷമാണ് ന​​​റു​​​ക്കെ​​​ടു​​​ക്കുക. പ​​​ന്ത​​​ളം കൊ​​​ട്ടാ​​​ര​​​ത്തി​​​ൽനി​​​ന്ന് എ​​​ത്തു​​​ന്ന 10 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള ര​​​ണ്ട് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ് ന​​​റു​​​ക്കെടു​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് മാ​​​ളി​​​ക​​​പ്പു​​​റം ക്ഷേ​​​ത്ര ശ്രീ​​​കോ​​​വി​​​ലി​​​നു മു​​​ന്നി​​​ൽ മാ​​​ളി​​​ക​​​പ്പു​​​റം മേ​​​ൽ​​​ശാ​​​ന്തി ന​​​റു​​​ക്കെ​​​ടു​​​പ്പു ന​​​ട​​​ക്കും.

നാ​​​ളെ മു​​​ത​​​ൽ 21 വ​​​രെ ഭ​​​ക്ത​​​രെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്കും. വെ​​​ർ​​​ച്വ​​​ൽ ക്യൂ​​​വി​​​ലൂ​​​ടെ ബു​​​ക്ക് ചെ​​​യ്ത​​​വ​​​ർ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നാ​​​നു​​​മ​​​തി. തു​​​ലാ​​​മാ​​​സ പൂ​​​ജ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി 21ന് ​​​ന​​​ട അ​​​ട​​​യ്ക്കും.

ചി​​​ത്തി​​​ര ആ​​​ട്ട​​​വി​​​ശേ​​​ഷ​​​ത്തി​​​നാ​​​യി ന​​​വം​​​ബ​​​ർ ര​​​ണ്ടി​​​ന് വൈ​​​കു​​​ന്നേ​​​രം ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്രന​​​ട വീ​​​ണ്ടും തു​​​റ​​​ക്കും. ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന് ചി​​​ത്തി​​​ര ആ​​​ട്ട​​​വി​​​ശേ​​​ഷത്തിനു ശേഷം രാ​​​ത്രി ന​​​ട അ​​​ട​​​യ്ക്കും. ഈ ​​​വ​​​ർ​​​ഷ​​​ത്തെ ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നാ​​​യി 15 നു​​ വൈ​​​കു​​​ന്നേ​​​രം ക്ഷേ​​​ത്ര​​​ന​​​ട തു​​​റ​​​ക്കും.

Related posts

വാണിജ്യ പാചകവാതക വില വർധിപ്പിച്ചു: 19 കിലോ സിലിണ്ടറിന് 102.50 രൂപ കൂട്ടി

വനിതകള്‍ക്ക് എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കുമെന്ന് കേന്ദ്രം; തീരുമാനം ചരിത്രപരം.

Aswathi Kottiyoor

ജനത്തിന് ആശ്വാസം; വൈദ്യുതി സർചാർജ് ഉടനില്ല.

Aswathi Kottiyoor
WordPress Image Lightbox