27.4 C
Iritty, IN
June 29, 2024
  • Home
  • Kelakam
  • സിപിഐഎം കേളകം ലോക്കല്‍ സമ്മേളനം ;സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എന്‍.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു
Kelakam

സിപിഐഎം കേളകം ലോക്കല്‍ സമ്മേളനം ;സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എന്‍.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു

കേളകം: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം കേളകം   ലോക്കല്‍ സമ്മേളനം പി.എം ഗോപാലകൃഷ്ണന്‍ നഗറില്‍ കേളകം ഇ കെ നായനാര്‍ സ്മാരക ഹാളില്‍  സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എന്‍.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കേളകം ടൗണില്‍  സി പി എം ലോക്കല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം പി.വി ശിവന്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടത്തി.സമ്മേളനത്തില്‍ ജില്ല കമ്മിറ്റി അംഗം വി.ജി പത്ഭനാഭന്‍, പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ.എം.രാജന്‍, അംഗങ്ങളായ സി.ടി അനീഷ്, കെ.കെ ശ്രീജിത്ത്, എം.എസ് വാസുദേവന്‍, ജോര്‍ജ്കുട്ടി കുപ്പക്കാട്ട്, തങ്കമ്മ സ്‌കറിയ, ലോക്കല്‍ സെക്രട്ടറി സി.പി ഷാജി, കമ്മിറ്റിയംഗങ്ങളായ  മൈഥിലി  രമണന്‍, വി.പി ബിജു തുടങ്ങിയവര്‍സംബന്ധിച്ചു. സി.വി ധനേഷ് രക്തസാക്ഷി പ്രമേയവും ബീന ഉണ്ണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

Related posts

പ​ദ്ധ​തി​ക​ൾക്ക് വേ​ഗ​ത കൂ​ട്ടാ​ൻ കേ​ള​കം പ​ഞ്ചാ​യ​ത്ത്‌

Aswathi Kottiyoor

സിപിഐഎം അടയ്ക്കാത്തോട്  ലോക്കല്‍ സമ്മേളനം നടന്നു

Aswathi Kottiyoor

പ്രളയാനന്തര ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങും ഉദ്ഘാടനവും നടക്കും………..

Aswathi Kottiyoor
WordPress Image Lightbox