24.3 C
Iritty, IN
July 1, 2024
  • Home
  • kannur
  • മാ​ഹി​ തിരുനാൾ; ന​ഗ​ര​പ്ര​ദ​ക്ഷി​ണം നാ​ളെ
kannur

മാ​ഹി​ തിരുനാൾ; ന​ഗ​ര​പ്ര​ദ​ക്ഷി​ണം നാ​ളെ

മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ൾ നാ​ളെ​യും വെ​ള്ളി​യാ​ഴ്ച​യും ആ​ഘോ​ഷി​ക്കും.
തി​രു​നാ​ൾ ജാ​ഗ​ര ദി​വ​സ​മാ​യ നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് കൊ​ല്ലം രൂ​പ​ത ബി​ഷ​പ് ഡോ. ​പോ​ൾ മു​ല്ല​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. തു​ട​ർ​ന്ന് രാ​ത്രി എ​ട്ടി​ന് വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ന​ഗ​ര​പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന വീ​ഥി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് രാ​ത്രി 12ന് ​പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ തി​രി​ച്ചെ​ത്തും.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 ന് ​കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. അ​ന്നേ​ദി​വ​സം പു​ല​ർ​ച്ചെ ന​ട​ക്കേ​ണ്ട ഉ​രു​ള​ൽ നേ​ർ​ച്ച, ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള മ​ത​മൈ​ത്രീ സ​മ്മേ​ള​നം എ​ന്നി​വ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കു​റി ഉ​ണ്ടാ​യി​രി​ക്കി​ല്ല.
വി​ശ്വാ​സി​ക​ൾ​ക്ക് തി​രു​സ്വ​രൂ​പ​ത്തി​ൽ പൂ​മാ​ല​ക​ൾ ചാ​ർ​ത്തു​വാ​നും അ​നു​വാ​ദ​മി​ല്ല. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​ൻ​സ​ൺ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ 22ന് ​സ​മാ​പി​ക്കും.

Related posts

*പുതിയ അധ്യയനം; കരുതലോടെ പോലീസ്

Aswathi Kottiyoor

ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണം: എകെസിസി, കെസിവൈഎം

Aswathi Kottiyoor

കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ അശ്വിനിയെ അനുമോദിച്ചു.

Aswathi Kottiyoor
WordPress Image Lightbox