• Home
  • kannur
  • സു​ര​ക്ഷാ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​രം
kannur

സു​ര​ക്ഷാ​ഭി​ത്തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​രം

റോ​ഡി​ന്‍റെ സു​ര​ക്ഷാ​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. ത​ല​ശേ​രി റ​സ്റ്റ് ഹൗ​സി​നു സ​മീ​പ​ത്തെ ഹോ​ളി​വേ റോ​ഡി​ന്‍റെ സു​ര​ക്ഷാ​ഭി​ത്തി കെ​ട്ടു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ‌മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ബി​ഹാ​ർ സ്വ​ദേ​ശി പി​ങ്കി (36) യെ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യാ​ണ് മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട പി​ങ്കി​യെ പു​റ​ത്തെ​ടു​ത്ത​ത്.

സു​ര​ക്ഷാ​ഭി​ത്തി​യു​ടെ അ​ടി​ഭാ​ഗം വാ​ർ​ത്തി​രു​ന്നു. മു​ക​ളി​ല​ത്തെ ഭാ​ഗ​ത്ത് വാ​ർ​ക്കാ​നാ​യി ഇ​രു​മ്പ് ഷീ​റ്റും ക​മ്പി​യും കെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. റ​സ്റ്റ് ഹൗ​സി​ലെ ഡ്രൈ​വ​റും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് പി​ങ്കി​യു​ടെ ക​ഴു​ത്ത് വ​രെ​യു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. ‌ത​ല​ശേ​രി അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ മൂ​ന്ന് യൂ​ണി​റ്റും ക​ണ്ണൂ​രി​ലെ എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ടെ​ൻ​ഡ​ർ യൂ​ണി​റ്റും ചേ​ർ​ന്ന് ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് പി​ങ്കി​യെ പു​റ​ത്തെ​ടു​ത്ത​ത്. ശ​ക്ത​മാ​യ മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു.

Related posts

കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ക്ഷേ​മാ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ല സ​മ​ർ​പ്പി​ച്ച​ത് മൂ​ന്ന് പ​ത്രി​ക​ക​ള്‍

Aswathi Kottiyoor

വൈ​കി വ​ന്ന അ​വ​ധി​യി​ൽ വ​ല​ഞ്ഞ​ത് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും

Aswathi Kottiyoor
WordPress Image Lightbox