24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ക്ലാസ് മുറികളിലേക്ക് സൗരവെെദ്യുതി
kannur

ക്ലാസ് മുറികളിലേക്ക് സൗരവെെദ്യുതി

കണ്ണൂർ ജില്ലയിൽ 29 സർക്കാർ വിദ്യാലയങ്ങളിലെ സൗരോർജ പാനൽ ഉടൻ കമീഷൻ ചെയ്യും. നിലവിൽ 20 വിദ്യാലയങ്ങളിൽ സൗരവൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്‌. പടിയൂർ, പെരിങ്കരി, ആറളം ഫാം, മണത്തണ, മുണ്ടേരി, മയ്യിൽ, മലപ്പട്ടം, കല്യാശേരി, ചെറുകുന്ന്‌ വെൽഫെയർ, പിണറായി, വടക്കുമ്പാട്‌, ചുണ്ടങ്ങാപ്പൊയിൽ, കോട്ടയം, ആയിത്തറ മമ്പറം, വളപട്ടണം, ചെറുകുന്ന്‌ ബോയ്‌സ്‌, മാടായി ഗേൾസ്‌, കടന്നപ്പള്ളി, മാത്തിൽ, കൊട്ടില, പട്ടുവം, കാർത്തികപുരം, കണിയഞ്ചാൽ, തടിക്കടവ്‌, അഴീക്കൽ ഫെറി, പെരളശേരി, കുറുമാത്തൂർ, പരിയാരം, കരിവെള്ളൂർ എന്നീ ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിലാണ്‌ പാനൽ പണി പൂർത്തിയായത്‌. ഇതോടെ 49 സ്‌കൂളിൽ സൗരോർജ വൈദ്യുതിയാകും. 29 ഇടത്ത് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്‌ പരിശോധന നടക്കുകയാണ്‌. റിപ്പോർട്ട്‌ കിട്ടിയാൽ ഉടൻ കമീഷൻ നടക്കും. ഇതിനുശേഷമേ ലൈൻ ചാർജ് ചെയ്യൂ.
29 സ്‌കൂളുകളിൽ സൗരോർജ പാനൽ സ്ഥാപിക്കാൻ 2.74 കോടിയാണ്‌ ജില്ലാപഞ്ചായത്ത്‌ കെഎസ്‌ഇബിക്ക്‌ അടച്ചത്‌. ചെന്നൈയിലെ ആദർശ്‌ സോളാറാണ്‌ കരാർ ഏറ്റെടുത്തത്‌. കരാർ പ്രകാരം അഞ്ചുവർഷത്തെ പദ്ധതി നടത്തിപ്പ്‌ ആദർശ്‌ കമ്പനിയാണ്‌. മൊത്തം 4500 ചതുരശ്ര മീറ്ററിൽ പാനൽ സ്ഥാപിക്കും. 450 കിലോവാട്ട്‌ വൈദ്യുതി ഉൽപാദനമാണ്‌ ലക്ഷ്യം. കരിവെള്ളൂരിൽ 30 കിലോവാട്ട്‌ വൈദ്യുതി നിർമിക്കും. ശേഷിച്ച 28 സ്‌കൂളുകളിൽ 15 കിലോവാട്ട്‌ വൈദ്യുതി വീതമാണ്‌ ഉൽപാദിപ്പിക്കുക. 2020ൽ പൂർത്തിയാക്കേണ്ട പദ്ധതി കോവിഡ്‌ കാരണമാണ്‌ വൈകിയത്‌.
ആദ്യ ഘട്ടത്തിൽ റെയ്‌ഡ്‌കോയാണ്‌ പാനൽ സ്ഥാപിച്ചത്‌. 20 സ്‌കൂൾ മിച്ചം വന്ന വൈദ്യുതി കെഎസ്‌ഇബി ഗ്രിഡിലേക്ക്‌ നൽകി. കെഎസ്‌ഇബിയിൽനിന്ന് വൈദ്യുതി ഇൻസെന്റീവായി സ്‌കൂളുകൾക്ക്‌ 7,19,365 രൂപ ലഭിച്ചു. ഈ തുക സ്‌കൂളുകൾ ജില്ലാപഞ്ചായത്തിന്‌ കൈമാറി. യൂണിറ്റിന്‌ 2.94 രൂപയാണ്‌ ഇൻസെന്റീവ്‌. സ്‌കൂളുകളുടെ ഭാരിച്ച വൈദ്യുതി ചാർജ്‌ ഒഴിവാകുന്നുവെന്നതാണ്‌ പ്രധാന നേട്ടം. 6.50 രൂപ നിരക്കിലായിരുന്നു വിദ്യാലയങ്ങളുടെ വൈദ്യുതി ബില്ല്‌. വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക് അക്ഷയ ഊർജമാതൃക വ്യാപകമാക്കുകയും പദ്ധതി ലക്ഷ്യമാണ്.
72 സർക്കാർ സ്‌കൂളുകളിൽ ജില്ലാപഞ്ചായത്ത്‌ സോളാർ പാനൽ സ്ഥാപിക്കുമെന്ന്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു.ഇതിലൂടെ സ്‌കൂളുകളുടെ വൈദ്യുതി ആവശ്യം നിർവഹിക്കാനാകുമെന്ന്‌ മാത്രമല്ല, ജില്ലാപഞ്ചായത്ത് വരുമാനം കെെവരിക്കുമെന്നും ദിവ്യ പറഞ്ഞു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാം

Aswathi Kottiyoor

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ജി​ല്ല​യി​ല്‍18 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

Aswathi Kottiyoor
WordPress Image Lightbox