കൊട്ടിയൂര്‍: ഭിന്നശേഷിക്കാരന് കോവിഡ് ബാധിച്ചു മരിച്ച സംഭവത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്ത് 12 -ാം വാര്‍ഡ് ആശാവര്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടതിനും ആശാ വര്‍ക്കറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും കേളകം പോലീസ് മൂന്ന് സിപിഎം നേതാക്കൾക്കതിരേ കേസെടുത്തു.
പഞ്ചായത്തംഗം ഉഷ അശോക് കുമാര്‍, സിപിഎം കൊട്ടിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം എം.സി. ഷാജു, വെങ്ങലോടി സ്വദേശി സജീവന് എന്നിവര്‍ക്കെതിരേയാണ് കേസ്. ആശാ വര്‍ക്കര്‍ ഷിന്റോ പി. ജോര്‍ജ് കേളകം പോലീസില്‍ നല്കിയ പരാതിയിലാണ് നടപടി.