22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കാ​ഞ്ഞി​ര​ക്കൊ​ല്ലി​ക്ക് സ​മീ​പം വ​ന​മേ​ഖ​ല​യി​ൽ ഉരുൾപൊട്ടി പാലങ്ങൾ മുങ്ങി
kannur

കാ​ഞ്ഞി​ര​ക്കൊ​ല്ലി​ക്ക് സ​മീ​പം വ​ന​മേ​ഖ​ല​യി​ൽ ഉരുൾപൊട്ടി പാലങ്ങൾ മുങ്ങി

ഇ​രി​ട്ടി: കാ​ഞ്ഞി​ര​ക്കൊ​ല്ലി​ക്ക് സ​മീ​പം ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സം​ശ​യം. മ​ണി​ക്ക​ട​വ്, വ​യ​ത്തൂ​ർ പാ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഉ​ളി​ക്ക​ൽ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യി. ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളം ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്.

ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​ണ് കാ​ഞ്ഞി​ര​ക്കൊ​ല്ലി, ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്. ഇ​തി​നി​ടെ​യാ​ണ് ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല അ​തി​രി​ട്ടൊ​ഴു​കു​ന്ന മ​ണി​ക്ക​ട​വ് പു​ഴ​യി​ലും കാ​ഞ്ഞി​ര​ക്കൊ​ല്ലി മേ​ഖ​ല​യി​ലെ തോ​ടു​ക​ളി​ലും ശ​ക്തി​യോ​ടെ​യു​ള്ള ജ​ല​പ്ര​വാ​ഹ​മു​ണ്ടാ​യ​ത്. മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ഇ​ത് കൂ​ടി​വ​രി​ക​യും മ​ണി​ക്ക​ട​വ് , വ​യ​ത്തൂ​ർ പാ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി.

തോ​ടു​ക​ളി​ലും പു​ഴ​യി​ലും വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന ചി​ല കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ രാ​ത്രി എ​ട്ട​ര​യോ​ടെ മ​ഴ​യ്ക്ക് ശ​ക്തി​കു​റ​യു​ക​യും നീ​രൊ​ഴു​ക്കി​ന് അ​ല​പം ശ​മ​ന​മു​ണ്ടാ​കു​ക​യും ചെ​യ്തു.​എ​ന്നാ​ൽ ഇ​നി​യും ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ.

Related posts

കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സ​ഭ ജ​ന​ങ്ങ​ളോ​ടൊ​പ്പ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

കാ​ന്‍​സ​ര്‍ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം

Aswathi Kottiyoor
WordPress Image Lightbox