27.8 C
Iritty, IN
July 7, 2024
  • Home
  • Kanichar
  • കണിച്ചാർ ബസ്റ്റാന്റിനോട് അവഗണന; റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
Kanichar

കണിച്ചാർ ബസ്റ്റാന്റിനോട് അവഗണന; റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കണിച്ചാര്‍: പഞ്ചായത്ത് ബസ്റ്റാന്റിനെ അധികൃതർ അവഗണിക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നില്‍പ്പ് സമരത്തിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത്.ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിനോ ജോസ് അധ്യക്ഷനായി. ഭാരവാഹികളായ അരുൺ പ്രസാദ്, ആദർശ് തോമസ്, മനു പി.ടി, ജിബിൻ ജെയ്സൺ, പഞ്ചായത്ത്‌ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ, പഞ്ചായത്തംഗങ്ങളായ സുനി ജെസ്റ്റിന്‍, ജിഷ സജി, സുരേഖ സജി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷാജി കുന്നുംപുറത്ത്, സെക്രട്ടറിമാരായ സതീഷ് മണ്ണാറുകുളം, ഈശ്വര പ്രസാദ് , കെ.വി റെജി തുടങ്ങിയവര്‍ സംസാരിച്ചു.നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത്‌ പ്രസിഡന്റിന് യൂത്ത് കോൺഗ്രസ് നിവേദനം നൽകി.

Related posts

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Aswathi Kottiyoor

കട്ടിൽ വിതരണം ചെയ്തു

Aswathi Kottiyoor

ചിത്രങ്ങൾ നിറഞ്ഞ് കണിച്ചാർ പഞ്ചായത്തോഫീസ്

Aswathi Kottiyoor
WordPress Image Lightbox