24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • പഞ്ചായത്തുകൾ നിർദേശം കൈമാറി വിനോദസഞ്ചാരം ഗ്രാമങ്ങളിലേക്ക്‌
kannur

പഞ്ചായത്തുകൾ നിർദേശം കൈമാറി വിനോദസഞ്ചാരം ഗ്രാമങ്ങളിലേക്ക്‌

ജില്ലയിലെ ടൂറിസം വികസനത്തിന്‌ കുതിപ്പേകാൻ പഞ്ചായത്തുകൾ. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന ടൂറിസം വകുപ്പിന്റെ നിർദേശം പാലിച്ച്‌ പഞ്ചായത്തുകൾ ടൂറിസം കേന്ദ്രങ്ങൾ നിർണയിച്ച്‌ ജില്ലാ പഞ്ചായത്തിന്‌ സമർപ്പിച്ചു. ഇത്‌ ജില്ലാ പഞ്ചായത്ത്‌ വിനോദസഞ്ചാരവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറി. ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസാണ്‌ തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗത്തിൽ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്താൻ നിർദേശിച്ചത്‌. ടൂറിസം കേന്ദ്രത്തിലെ കാഴ്‌ചകൾ, സമീപത്തെ തീർഥാടന കേന്ദ്രങ്ങൾ, വാഹന റൂട്ട്‌ എന്നിവയടക്കമുള്ള വിവരങ്ങളാണ്‌ റിപ്പോർട്ടിൽ. ജില്ലാ പഞ്ചായത്താണ്‌ പദ്ധതി നടപ്പാക്കുന്നതിന്‌ നേതൃത്വം നൽകുന്നത്‌.
നാറാത്ത്‌ പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ്‌, കാക്കത്തുരുത്തി, പുല്ലൂപ്പിക്കടവ്‌, ചെങ്ങളായി പഞ്ചായത്തിലെ തേറളായി ദ്വീപ്‌, കിരാത്ത്‌, പേരാവൂരിലെ മയിലാടുംപാറ, ചെറുപുഴയിലെ തിരുനെറ്റി, കൊട്ടത്തലച്ചി, ചപ്പാരപ്പടവിലെ തടിക്കടവ്‌ പന്ത്രണ്ടാംചാൽ പക്ഷിസങ്കേതം, പട്ടുവത്തെ കാവിൻമുനമ്പ്‌, കൂത്താട്‌, മംഗലശേരി, മുതുകട, ഇരിക്കൂർ ടൗൺ സ്‌ക്വയർ, പുഴയോര സായാഹ്ന പാർക്ക്‌, കതിരൂർ പൊന്ന്യം ഏഴരക്കണ്ടം, ധർമടം പഞ്ചായത്തിലെ ധർമടം തുരുത്ത്‌, കൊളച്ചേരിയിലെ നണിയൂർ കല്ലിട്ടകടവ്‌, പെരളശേരി ചെറുമാവിലായി പുഴയോരം, മയ്യിൽ മുല്ലക്കൊടിയിലെ നണിശേരിക്കടവ്‌, മുഴക്കുന്ന്‌ മൃദംഗശൈലേശ്വരീ ക്ഷേത്രം, പാപ്പിനിശേരി ഭഗത്‌സിങ്‌ ദ്വീപ്‌, മുണ്ടേരി മുണ്ടേരിക്കടവ്‌, മാലൂർ പുരളിമല, പാലുകാച്ചിപ്പാറ, കാങ്കോൽ–- ആലപ്പടമ്പിലെ ഹരിതീർഥക്കര, കടന്നപ്പള്ളി കാരാക്കുണ്ട്‌ വെള്ളച്ചാട്ടം, അഞ്ചരക്കണ്ടി പ്പാളയത്തിനടുത്തുള്ള മൂഴി പ്രദേശം, കൊട്ടിയൂർ പാലുകാച്ചി, കണ്ണപുരം ആയിരംതെങ്ങ്‌–- അയ്യോത്ത്‌, ഉദയഗിരി തിരുനെറ്റിക്കല്ല്‌, ഇയ്യാഭരണി തുരുത്ത്‌, വൈക്കമ്പ, കുഞ്ഞിമംഗലം കണ്ടംകുളങ്ങര കടാങ്കോട്ട്‌ മാക്കം തറവാട്‌, പെരുമ്പപ്പുഴ കണ്ടൽഗ്രാമം, മാങ്ങാട്ടിടം പച്ചത്തുരുത്ത്‌, കരിവെള്ളൂർ കുണിയൻ, തില്ലങ്കേരി മച്ചൂർമല ചിത്രവട്ടം, ചിറ്റാരിപ്പറമ്പ്‌ വില്ലൂന്നിപ്പാറ, പെരിങ്ങോം വയൽക്കുളം, കുറുമാത്തൂർ വണ്ണത്താൻമാട്‌, കോട്ടുപുറം കടവ്‌, മൊകേരി വള്ള്യായിക്കുന്ന്‌, കൂരാറ, ചിറക്കൽ പത്തായച്ചി, തൈക്കണ്ടിച്ചിറ, പായം പെരുമ്പറമ്പ്‌, അകംതുരുത്തി ദ്വീപ്‌, അഴീക്കോട്ടെ ചാൽ, മീൻകുന്ന്‌ ബീച്ചുകൾ, പന്ന്യന്നൂരിലെ പൊന്ന്യം അരിയരപ്പൊയിൽ ചാടാല പുഴയോരം, മലപ്പട്ടത്തെ മുനമ്പുകടവ്‌, എരഞ്ഞോളി കാളിയിൽ, കുറ്റ്യാട്ടൂരിലെ ഉളുമ്പക്കുന്ന്‌, അയ്യൻകുന്നിലെ കളിതട്ടുംപാറ, ഉളിക്കലിലെ കാലാങ്കി, പയ്യാവൂരിലെ ശശിപ്പാറ, കേളകത്തെ പാലുകാച്ചി, കണ്ടംതോട്‌ കണിച്ചാർ ഏലപ്പീടിക എന്നിവയാണ്‌ പഞ്ചായത്തുകളിലെ വിനോദസഞ്ചാര ഇടങ്ങൾ. ഇതിൽ മുപ്പതെണ്ണത്തിന്റെ റിപ്പോർട്ടാണ്‌ ടൂറിസം വകുപ്പിന്‌ സമർപ്പിച്ചത്‌. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Related posts

പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴ്ന്നു ബോ​ട്ട് യാ​ത്രി​ക​ർ; ര​ക്ഷ​ിച്ചു.. ദാ ഇങ്ങനെ

Aswathi Kottiyoor

ജില്ലാ ആശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കും പുതിയ വാർഡ്‌ വരുന്നു

Aswathi Kottiyoor

കറങ്ങി നടക്കുന്നവരെ പിടിക്കാൻ വനിതാ ബൈക്ക്‌ പട്രോൾ………..

WordPress Image Lightbox