കേളകം:കേളകത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കേളകം അടയ്ക്കാത്തോട് ജംഗ്ഷനില്‍ റോഡ് സൈഡില്‍ മണ്ണില്‍ കുഴിച്ചിട്ട പൈപ്പാണ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നത്. ടൗണില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ക്ക് യാതൊരു കുലക്കുവുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അടിയന്തരമായി അറ്റകുറ്റപണി നടത്തി വെള്ളം പാഴാകാതെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.