25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *വന്യജീവിശല്യം: മുന്നറിയിപ്പ് സംവിധാനം 42 ഇടത്ത്; 17 മേഖലകളിൽ ഡ്രോൺ.*
Kerala

*വന്യജീവിശല്യം: മുന്നറിയിപ്പ് സംവിധാനം 42 ഇടത്ത്; 17 മേഖലകളിൽ ഡ്രോൺ.*

മനുഷ്യവാസ മേഖലയോടു ചേർന്നു വന്യജീവികള്‍ എത്തുമ്പോൾ മുന്നറിയിപ്പു നൽകാനുള്ള ‘ഏർലി വാണിങ് സംവിധാനം’ 42 സ്ഥലങ്ങളിൽ നടപ്പാക്കണമെന്നും വന്യജീവി ആക്രമണം രൂക്ഷമായ 17 മേഖലകളിൽ ഡ്രോൺ നിരീക്ഷണം വേണമെന്നും വനം വകുപ്പിന്റെ കർമപദ്ധതിയില്‍ നിർദേശം. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനം വകുപ്പ് തയാറാക്കിയ കർമപദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കർഷകരില്‍ നിന്നുള്‍പ്പെടെ അഭിപ്രായം സ്വരൂപിച്ചാണ് 5 വർഷത്തേക്കുള്ള കർമപദ്ധതി തയാറാക്കിയത്. 1600 അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു. പദ്ധതി മുഖ്യമന്ത്രിക്കു സമർപ്പിക്കും.

മറ്റു നിർദേശങ്ങൾ

∙ സ്ഥിരമായി കൃഷി നശിപ്പിക്കുന്ന വന്യജീവികളെ റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കണം. ഇതിനായി 8 റേഡിയോ ടെലിമെട്രിക് ഉപകരണം വാങ്ങണം.

∙ 470 കിലോമീറ്റർ ഹാങ്ങിങ് സൗരവേലി സ്ഥാപിക്കണം.

∙ വനാതിർത്തിയില്‍ 17.5 കി.മീ. നീളത്തിൽ ജൈവവേലി സ്ഥാപിക്കണം.

∙ വനത്തിനകത്തു മൃഗങ്ങൾക്കു ഭക്ഷണവും വെള്ളവും ലഭ്യമാക്കണം. ഇതിനായി 197 കുളങ്ങൾ നിർമിക്കണം, 723 കുളങ്ങൾ വൃത്തിയാക്കണം.

∙ വനത്തിനകത്ത് 5000 ഹെക്ടർ സ്ഥലത്തു മൃഗങ്ങൾക്കു ഭക്ഷ്യയോഗ്യമായ ഫലവൃക്ഷങ്ങൾ വളർത്തണം.

∙ വനാതിർത്തിയോടു ചേർന്നുള്ള 1288 ഹെക്ടർ വയലുകളുടെ പരിപാലനം.

∙ 2284 ഹെക്ടർ അധിനിവേശ സസ്യങ്ങളുടെ നിർമാർജനം.

∙ വനം വകുപ്പിന്റെ സൗകര്യങ്ങളും ആൾശേഷിയും വർധിപ്പിക്കണം.

∙ വന്യജീവികളുമായുള്ള സംഘർഷം കുറയ്ക്കുന്നതിന് അതിർത്തികളില്‍ താമസിക്കുന്നവർക്ക് അവബോധവും പരിശീലനവും.

∙ വിള ഇൻഷുറൻസ്, എക്സ്ഗ്രേഷ്യ, നഷ്ടപരിഹാരം.

Related posts

ചർമ മുഴ രോഗം: എല്ലാ പശുക്കൾക്കും ഒരുമാസത്തിനകം കുത്തിവയ്പ്പ് – മന്ത്രി ജെ. ചിഞ്ചുറാണി

Aswathi Kottiyoor

കോവാക്സീൻ അംഗീകാരം: യോഗം ഇന്ന്.

Aswathi Kottiyoor

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; ഭൂമിയിലെ മാലാഖമാരുടെ ദിനം

Aswathi Kottiyoor
WordPress Image Lightbox