28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *വിദ്യാർഥികളുടെ സുരക്ഷയിൽ വീഴ്ച വന്നാൽ പിഴ വീഴും; പൂട്ടും.*
Kerala

*വിദ്യാർഥികളുടെ സുരക്ഷയിൽ വീഴ്ച വന്നാൽ പിഴ വീഴും; പൂട്ടും.*

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാത്ത സ്കൂളുകൾക്ക് വാർഷിക വരുമാനത്തിന്റെ 5% പിഴ മുതൽ അംഗീകാരം റദ്ദാക്കൽ വരെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2017 ൽ ഗുരുഗ്രാം റയൻ ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ശുചിമുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടിയുടെ ഉത്തരവനുസരിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ എല്ലാ സ്കൂളുകൾക്കുമായി സുരക്ഷാ മാർഗരേഖ തയാറാക്കിയത്. അതതു സംസ്ഥാനങ്ങൾ ഇതനുസരിച്ച് ചട്ടം വിജ്ഞാപനം ചെയ്യണമെന്നാണ് നിർദേശം.നടപടി ഇങ്ങനെ

കലക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തിൽ സ്വകാര്യ സ്കൂളിന് വീഴ്ച കണ്ടെത്തിയാൽ തൊട്ടു മുൻ വർഷത്തെ വരുമാനത്തിന്റെ 1% പിഴയായി നൽകുകയോ തൊട്ടടുത്ത വർഷം അഡ്മിഷൻ നടപടികൾ നടത്താനുള്ള അനുമതി റദ്ദാക്കുകയോ ചെയ്യാം. രണ്ടാം തവണയും വീഴ്ചയുണ്ടായാൽ 3%, മൂന്നാം തവണയായാൽ 5% എന്നിങ്ങനെ പിഴ ഈടാക്കാം. തുടർച്ചയായി ചട്ടലംഘനങ്ങളുണ്ടായാൽ കലക്ടർ വിഷയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറണം. താൽക്കാലികമോ സ്ഥിരമോ ആയി സ്കൂളിന്റെ അംഗീകാരം റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാം.

നടപടി നേരിടാവുന്ന 11 വീഴ്ചകൾ

∙ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സുരക്ഷിതമായ അടിസ്ഥാനസൗകര്യമില്ലായ്മ

∙ സ്കൂളിൽ വിതരണം ചെയ്യുന്ന ഭക്ഷണം, വെള്ളം എന്നിവയുടെ നിലവാരമില്ലായ്മ

∙ വിദ്യാർഥികളുടെ സുരക്ഷയ്ക്കുള്ള നടപടികൾ സ്വീകരിക്കാതിരിക്കുക

∙ അടിയന്തരഘട്ടങ്ങളിൽ വൈദ്യസഹായം ലഭ്യമാക്കാതിരിക്കുക

∙ വിദ്യാർഥി നൽകുന്ന പരാതിയിൽ നടപടിയെടുക്കാതിരിക്കുക

∙ ശാരീരികവും മാനസികവുമായ പീഡനം

∙ ക്യാംപസിലെ അതിക്രമങ്ങൾ, വിവേചനപരമായ നടപടികൾ, ലഹരി ഉപയോഗം എന്നിവ തടയാതിരിക്കുക

∙ സ്ഥിരം സുരക്ഷാ പരിശോധന ഇല്ലാതിരിക്കുക

∙ കുറ്റകൃത്യങ്ങളോ ദുരന്തങ്ങളോ നടക്കുമ്പോൾ നടപടിയെടുക്കാനുള്ള കാലതാമസം

∙ വിവരങ്ങൾ അധികാരികളെ അറിയിക്കാതിരിക്കുക

∙ കോവിഡ് മാർഗനിർദേശം പാലിക്കുന്നതിലെ വീഴ്ച.

Related posts

ലൈസൻസിനും വാഹന രജിസ്‌ട്രേഷനും ആധാർ നിർബന്ധമാക്കുന്നു…………..

Aswathi Kottiyoor

പൊക്കാളി നെല്ല് ഏറ്റെടുക്കാനാളില്ല ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Aswathi Kottiyoor

ലോക്ഡൗൺ രീതി മാറ്റിയേക്കും; ടിപിആർ 10+ എങ്കിൽ സമ്പൂർണ അടച്ചിടലിന് നിർദേശം.

Aswathi Kottiyoor
WordPress Image Lightbox