സർക്കാർ ജീവനക്കാർക്കു മികച്ച താമസസൗകര്യം ഒരുക്കുമെന്നു പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എൻജിഒ ക്വാർട്ടേഴ്സുകൾ പുനർ നിർമിക്കുന്നതും അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുന്നതും സർക്കാർ നയമാണ്. ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിനൊപ്പം അവർക്കു മികച്ച താമസസൗകര്യം ഒരുക്കുന്നതും സർക്കാർ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
ശോച്യാവസ്ഥയിലായ കോഴിക്കോട് ചേവായൂർ എൻജിഒ ക്വാർട്ടേഴ്സ് പുനർനിർമിക്കുന്ന കാര്യം പരിഗണിക്കും. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നോണ്‍ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.