25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *ഉത്രയെ പാമ്പിനെകൊണ്ട്‌ കടിപ്പിച്ചുകൊന്ന കേസിൽ വിധി 11ന്‌.*
Kerala

*ഉത്രയെ പാമ്പിനെകൊണ്ട്‌ കടിപ്പിച്ചുകൊന്ന കേസിൽ വിധി 11ന്‌.*

അഞ്ചൽ ഏറം സ്വദേശിയായ ഉത്ര(22)യെ ഭർത്താവ്‌ സൂരജ്‌ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചുകൊന്ന കേസിൽ വിധി 11ന്‌. കൊല്ലം ആറാം അഡീഷണൽ സെഷൻ കോടതിയാണ്‌ വിധിപറയുക. 2020 മെയ്‌ ഏഴിനാണ്‌ ഉത്രയെ സ്വന്തംവീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ്‌ കടിച്ചു മരിച്ചനിലയിൽ കണ്ടത്‌.

ഉത്രയെ അണലിയെയും മൂർഖനെയും കൊണ്ട്‌ കടിപ്പിച്ചെന്ന്‌ കേസിലെ മുഖ്യപ്രതി സൂരജ്‌ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കാനായി അന്വേഷണ സംഘം ഡമ്മി പരീക്ഷണം നടത്തിയിരുന്നു. രണ്ടുതവണയാണ്‌ ഉത്രയെ പാമ്പിനെ കൊണട്‌ കടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചത്‌.

പാമ്പുപിടുത്തക്കാരൻ ചാവർക്കാവ്‌ സുരേഷ് ആണ്‌ സൂരജിന്‌ പാമ്പിനെ നൽകിയത്‌. ഉത്രയെ രണ്ട്‌ തവണ പാമ്പ്‌ കടിച്ചപ്പോഴൂം സൂരജ്‌ മാത്രമാണ്‌ മുറിയിൽ ഒപ്പമുണ്ടായിരുന്നത്‌. ഏറം വെള്ളാശ്ശേരിയിൽ വിജയസേനന്റെയും മണിമേഖലയുടെയും മകളാണ്‌ ഉത്ര.

കേസിൽ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി. സൂരജിന്റെ അച്‌ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും കേസിൽ പ്രതികളാണ്‌. തെളിവ്‌ നശിപ്പിക്കൽ , ഗാർഹിക പീഡനം എന്നിവയാണ് കുറ്റങ്ങൾ.

Related posts

ബസ് പണിമുടക്ക് പിൻവലിച്ചു

Aswathi Kottiyoor

കെഎസ്ആർടിസിയെ വിമർശിച്ച് ഹൈക്കോടതി; ശമ്പളം 20 ന് അകം നൽകിയില്ലെങ്കിൽ എം ഡി ഹാജരാകണം

Aswathi Kottiyoor

ദുരന്തമുണ്ടായശേഷം പ്രതിവിധി അന്വേഷിക്കരുത് -മനുഷ്യാവകാശ കമീഷൻ

Aswathi Kottiyoor
WordPress Image Lightbox