27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • സ്‌മൃതി കേരളം പദ്ധതി: ഇരിട്ടി – മട്ടന്നൂർ മണ്ഡലതല ഉദ്‌ഘാടനം സുരേഷ് ഗോപി നിർവഹിച്ചു
Iritty

സ്‌മൃതി കേരളം പദ്ധതി: ഇരിട്ടി – മട്ടന്നൂർ മണ്ഡലതല ഉദ്‌ഘാടനം സുരേഷ് ഗോപി നിർവഹിച്ചു

ഇരിട്ടി : കേന്ദ്ര നാളികേര ബോർഡ് അംഗവും എംപിയുമായ സുരേഷ് ഗോപി കേരളത്തിൽ നടപ്പാക്കുന്ന ഒരു കോടി കേര വൃക്ഷത്തൈകൾ നടുന്ന സ്മൃതി കേരളം പദ്ധതിയുടെ പേരാവൂർ – മട്ടന്നൂർ മണ്ഡലതല ഉദ്‌ഘാടനം ഇരിട്ടിയിൽ നടന്നു. ഇരിട്ടി കൈരാതി കിരാത ക്ഷേത്ര പരിസരത്ത് തെങ്ങിൻ തൈ നാട്ടികൊണ്ടാണ് സുരേഷ് ഗോപി ഉദ്‌ഘാടനം നിർവഹിച്ചത്. ചടങ്ങിൽ പേരാവൂർ മണ്ഡലത്തിൽ മാത്രം അഞ്ഞൂറോളം കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു. കഴിഞ്ഞ സെപ്തംബറിൽ ഹരിയാനയിലെ റോത്തക്കിൽ നടന്ന സ്റ്റുഡന്റസ് ഒളിമ്പിക്സിൽ അണ്ടർ 22 , 20 , 19 വിഭാഗങ്ങളിൽ സ്വർണ്ണം നേടിയ വോളീബോൾ ടീമിന്റെ പരിശീലകനായ പേരാവൂർ സ്വദേശി കെ.ജെ. സെബാസ്ററ്യനെ സുരേഷ്‌ഗോപി ആദരിച്ചു. ബി ജെ പി സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് , ഉത്തരമേഖലാ വൈസ് പ്രസിഡന്റ് വി.വി. ചന്ദ്രൻ, ജില്ലാ സിക്രട്ടറി കെ.കെ. വിനോദ് കുമാർ, മട്ടന്നൂർ, ഇരിട്ടി മണ്ഡലം പ്രസിഡന്റ്മാരായ രാജൻ പുതുക്കുടി,എം.ആർ. സുരേഷ്, മണ്ഡലം ജനറൽ സിക്രട്ടറി സത്യൻ കൊമ്മേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി .

Related posts

ആനമതിലും ഉടൻ സൗരോർജ്ജ തൂക്കുവേലിയും നിർമ്മിക്കണം – കെ. സുധാകരൻ എം പി

Aswathi Kottiyoor

വിഷ്ണുപ്രിയ കൊലക്കേസ് – പ്രതി ശ്യാംജിത്തിനെ ഇരിട്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Aswathi Kottiyoor

സംവരണ സീറ്റുകളിൽ ഒഴിവ്

Aswathi Kottiyoor
WordPress Image Lightbox