26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പോ​ലീ​സ് ഉ​ന്ന​ത​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വിഭാഗം പ​റ​യാ​തെ സ്വകാര്യ ച​ട​ങ്ങു​ക​ൾ​ക്കു പോ​ക​രുത്
Kerala

പോ​ലീ​സ് ഉ​ന്ന​ത​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വിഭാഗം പ​റ​യാ​തെ സ്വകാര്യ ച​ട​ങ്ങു​ക​ൾ​ക്കു പോ​ക​രുത്

ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വിഭാഗത്തിന്‍റെ അ​​​ഭി​​​പ്രാ​​​യം തേ​​​ടാ​​​തെ ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്വ​​​കാ​​​ര്യ ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി സൗ​​​ഹൃ​​​ദം സ്ഥാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

സ്വ​​​കാ​​​ര്യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ യൂ​​​ണി​​​ഫോ​​​മി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​വ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി പോ​​​ലീ​​​സ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ള്ള ബ​​​ന്ധം പു​​​റ​​​ത്തുവ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​ വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ മു​​​ത​​​ൽ ഡി​​​ജി​​​പി വ​​​രെ​​​യു​​​ള്ള​​​വ​​​രു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ഹ​​​ണി​​​ട്രാ​​​പ്പ് മു​​​ത​​​ലാ​​​യ ച​​​തി​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പെ​​​ട്ട​​​ത് സേ​​​ന​​​യ്ക്കാ​​​തെ ക​​​ള​​​ങ്ക​​​മാ​​​യി. മ​​​ണ്ണു​​​മാ​​​ഫി​​​യ, റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് മാ​​​ഫി​​​യ എ​​​ന്നി​​​വ​​​രു​​​മാ​​​യു​​​ള്ള അ​​​വി​​​ശു​​​ദ്ധ കൂ​​​ട്ടു​​​കെ​​​ട്ടും പോ​​​ലീ​​​സി​​​ന് ക​​​ള​​​ങ്കം ഏ​​​ൽ​​​പ്പി​​​ക്കു​​​ന്നു. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് പൊ​​​തു​​​ജ​​​ന​​​ത്തോ​​​ടു​​​ള്ള ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മോ​​​ശം പെ​​​രു​​​മാ​​​റ്റം എ​​​ല്ലാ​​​ ത​​​ല​​​ത്തി​​​ലും ശ്ര​​​ദ്ധി​​​ച്ച​​​താ​​​ണ്.

പോ​​​ലീ​​​സി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​രു​​​ന്പോ​​​ൾ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രും സ​​​ബ്ഡി​​​വി​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്ത​​​ണം. മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്ത​​​ണം. ഗു​​​രു​​​ത​​​ര​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ചാ​​​ലു​​​ട​​​ൻ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ അ​​​ട​​​ക്കമുള്ളവർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് എ​​​ത്ത​​​ണം. ക​​​സ്റ്റ​​​ഡി മ​​​ർ​​​ദ​​​ന​​​വും ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​വും സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണും.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ന​​​ൽ​​​കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ര​​​സീ​​​ത് ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. പ​​​ല പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഇ- ​​​മെ​​​യി​​​ൽ വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി പ​​​രി​​​ഹ​​​രി​​​ക്ക​​​ണം. പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഷ​​​യും പെ​​​രു​​​മാ​​​റ്റ​​​വും മാ​​​ന്യ​​​ത​​​യോ​​​ടെ​​​യാ​​​ക​​​ണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സ്റ്റേ​​​ഷ​​​നി​​​ൽ വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​റെ സ​​​മ​​​യം കാ​​​ത്തി​​​രി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

പ്ര​​​ണ​​​യ​​​നൈ​​​രാ​​​ശ്യം മൂ​​​ല​​​മു​​​ള്ള അ​​​തി​​​ക്ര​​​മം ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണം

പ്ര​​​ണ​​​യ​​​നൈ​​​രാ​​​ശ്യം മൂ​​​ല​​​മു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. കു​​​ട്ടി​​​ക​​​ൾക്കു നേരേയുള്ള ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ കേ​​​സു​​​ക​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.

Related posts

ഇരിട്ടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വ കക്ഷിയോഗം അനുശോചിച്ചു

Aswathi Kottiyoor

സ്വര്‍ണവില വീണ്ടും 44,000 തൊട്ടു; 10 ദിവസത്തിനിടെ വര്‍ധിച്ചത് 750 രൂപ

Aswathi Kottiyoor

അന്തര്‍സംസ്ഥാന ബസ് നിരക്ക് വർധന : നാട്ടിലെത്താന്‍ ചെലവേറും

Aswathi Kottiyoor
WordPress Image Lightbox