24.4 C
Iritty, IN
October 4, 2024
  • Home
  • Kottiyoor
  • കണ്ടപ്പനം – മന്ദം ചേരി ഇന്ദിര ഗാന്ധി റോഡ് പുനസ്ഥാപിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിച്ചു.
Kottiyoor

കണ്ടപ്പനം – മന്ദം ചേരി ഇന്ദിര ഗാന്ധി റോഡ് പുനസ്ഥാപിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിച്ചു.

കൊട്ടിയൂര്‍: കണ്ടപ്പനം – മന്ദം ചേരി ഇന്ദിര ഗാന്ധി റോഡ് പുനസ്ഥാപിച്ച് നല്‍കണമെന്നാവിശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്രിട്ടീഷ് ഭരണകാലം മുതല്‍ ഉണ്ടായിരുന്ന കണ്ടപ്പനം – മന്ദം ചേരി- ഇന്ദിര ഗാന്ധി റോഡ് 2018 ലെ പ്രളയത്തില്‍ 500 മീറ്ററോളം ഒലിച്ചു പോയി.ഇതേ തുടര്‍ന്ന് 100ലധികം വീട്ടുകാര്‍ ഉപയോഗിച്ചിരുന്ന ഏക റോഡ് ഇല്ലാതായതിനെ തുടര്‍ന്നാണ് സണ്ണി ജോസഫ് എംഎല്‍എയെ പ്രദേശവാസികള്‍ കണ്ടത്. പ്രദേശവാസികളുടെ പരാതികള്‍ കേട്ട ശേഷം റോഡ് തിരികെ ലഭിക്കത്തക്ക രീതിയിലുള്ള ശ്രമങ്ങള്‍ നടത്താമെന്ന് എം എല്‍ എ പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ശ്രീധരന്‍, പഞ്ചായത്തംഗം ജോണി ആമക്കാട്ട്, റോഡ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് പുളിക്കപ്പറമ്പില്‍, ബാബു തുരുത്തിക്കാട്ടില്‍, റോസമ്മ, ഉമ്മന്‍, ജില്‍സ് എം മേക്കല്‍, അമ്മിണി, ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

പിടികൊടുക്കാതെ ഇന്ധനവില ;. തീറ്റ വാങ്ങാൻ കുതിര നേരിട്ടെത്തി

Aswathi Kottiyoor

കനത്ത സുരക്ഷയിൽ പോളിംഗ് പുരോഗമിക്കുന്നു………..

Aswathi Kottiyoor

ഇരിട്ടി താലുക്കിന്റെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox