26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കേ​ര​ളം തു​റ​ക്കു​ന്നു; 18 ന് ​കോ​ള​ജു​ക​ളി​ൽ ക്ലാ​സ് തു​ട​ങ്ങും, തീ​യ​റ്റ​റു​ക​ൾ 25 മു​ത​ൽ
Kerala

കേ​ര​ളം തു​റ​ക്കു​ന്നു; 18 ന് ​കോ​ള​ജു​ക​ളി​ൽ ക്ലാ​സ് തു​ട​ങ്ങും, തീ​യ​റ്റ​റു​ക​ൾ 25 മു​ത​ൽ

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട സി​നി​മ തീ​യ​റ്റ​റു​ക​ളും തു​റ​ക്കു​ന്നു. ഈ ​മാ​സം 25 മു​ത​ൽ സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

സെ​ക്ക​ൻ​ഡ് ഷോ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഷോ​ക​ളും ന​ട​ത്താം. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് മാ​ത്ര​മാ​കും തീ​യ​റ്റ​റു​ക​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ലാ​ണ് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക. തീ​യ​റ്റ​റു​ക​ളി​ൽ എ​സി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും അ​നു​മ​തി​യു​ണ്ട്. സി​നി​മ സം​ഘ​ട​ന​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​നം.

വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ച്ചു. 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഗ്രാ​മ​സ​ഭ​ക​ളും 50 പേ​രു​മാ​യി ചേ​രാ​ൻ അ​നു​വ​ദി​ക്കും.

ഒ​ക്ടോ​ബ​ർ 18 മു​ത​ൽ കോ​ള​ജു​ക​ളി​ൽ എ​ല്ലാ ക്ലാ​സു​ക​ളും തു​ട​ങ്ങും. എ​ല്ലാ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ണ്ട് ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​യും എ​ടു​ത്തി​രി​ക്ക​ണം.

Related posts

കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനം 23 ന്

Aswathi Kottiyoor

‘ആര്യയും സൈറയും ഉടന്‍ നാട്ടിലെത്തും’; യാത്രാ സൗകര്യം ഒരുക്കി

Aswathi Kottiyoor

അറബിക്കടലിൽചുഴലിക്കാറ്റ്; അടുത്ത 4 ദിവസം മഴയ്ക്കു സാധ്യത

Aswathi Kottiyoor
WordPress Image Lightbox