• Home
  • kannur
  • സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
kannur

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ഒക്ടോബര്‍ രണ്ട് (ശനി) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ജിഎല്‍പി സ്‌കൂള്‍ മാതമംഗലം, തലവില്‍ പകല്‍ വീട്, മാട്ടൂല്‍ എഫ്എച്ച്‌സി, ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍, കൂടാളി യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഹിന്ദു എല്‍പി സ്‌കൂള്‍ ഇരിണാവ്, കക്കാട് കോര്‍ജാന്‍ യുപി സ്‌കൂള്‍, കാട്ടിലൊറ കോളനി കോളയാട്, സുഭാഷ് സ്മാരക വായനശാല തരിയെരി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും നവോദയ പൊതുജന വായനശാല ഉച്ചക്ക് 1.30 മുതല്‍ 3.30വരെയും മൊറാഴ എഫ്എച്ച്‌സി, പള്ളിയാന്‍മൂല എല്‍ പി സ്‌കൂള്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍‌ പ​രി​ശോ​ധ​ന

Aswathi Kottiyoor

ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി: നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് സ​ജീ​വ് ജോ​സ​ഫ്

Aswathi Kottiyoor
WordPress Image Lightbox