ഇരിട്ടി : ആസാദികാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി ഇരിട്ടി നഗരസഭയിലെ ഹരിതകർമസേന വീടുകളിൽ നിന്നും ശേഖരിച്ച 50 ടെണ്ണിലധികം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയച്ചു.
മലപ്പുറത്തുള്ള ഗ്രീൻ ഫോർ സംസ്കരണ കമ്പനിയിലേക്ക് മാലിന്യങ്ങൾ കൊണ്ടുപോയത്.
ഇരിട്ടി നഗരസഭയുടെ അത്തിത്തട്ടിലെ ട്രഞ്ചിങ്ങ് കേന്ദ്രത്തിൽ ശേഖരിച്ചു സൂചിച്ചവയായിരുന്നു മാലിന്യങ്ങൾ. ഇതിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ, വാർഡ് കൗൺസിലർ എം. കെ. ഇന്ദുമതി, നഗരസഭ സെക്രട്ടറി ഇൻചാർജ് സ്വരൂപ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. കുഞ്ഞിരാമൻ, ജെ എച്ച് ഐ മാരായ അജയൻ, ജിൻസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
previous post