27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • സോ​ളാ​ര്‍ വേലിക്കായി ടെ​ൻ​ഡ​ർ
Iritty

സോ​ളാ​ര്‍ വേലിക്കായി ടെ​ൻ​ഡ​ർ

ഇ​രി​ട്ടി: ക​ര്‍​ണാ​ട​ക​ത്തി​ലെ മാ​ക്കൂ​ട്ടം ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന് പേ​ര​ട്ട, തൊ​ട്ടി​ല്‍ പാ​ലം കൂ​ട്ടു​പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍ 1.2 കി​ലോ​മീ​റ്റ​ര്‍ സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഈ​യാ​ഴ്ച പൂ​ര്‍​ത്തി​യാ​ക്കും. ജ​നാ​വ​സ മേ​ഖ​ല​യാ​യ പെ​രി​ങ്ക​രി​യി​ല്‍ കാ​ട്ടാ​ന യു​വാ​വി​നെ ച​വി​ട്ടി കൊ​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​യ​ര്‍​ന്ന ജ​ന​രോ​ക്ഷം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്. ര​ണ്ടു​മാ​സ​ത്തി​നു​ള്ള ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ഫെ​ന്‍​സിം​ഗ് പൂ​ര്‍​ത്തി​യാ​ക്കും. തൊ​ട്ടി​ല്‍ പാ​ലം മു​ത​ല്‍ പേ​ര​ട്ട ടൗ​ണ്‍ വ​രെ​യു​ള്ള 2.50 കി​ലോ​മീ​റ്റ​ര്‍ ഫെ​ന്‍​സിം​ഗ് പൂ​ര്‍​ത്തി​യാ​യി. അ​വ​ശേ​ഷി​ക്കു​ന്ന പേ​ര​ട്ട ടൗ​ണ്‍ മു​ത​ല്‍ കൂ​ട്ടു​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ക.
ബ്ര​ഹ്മ​ഗി​രി സം​ര​ക്ഷ​ണ വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നും പേ​ര​ട്ട, തൊ​ട്ടി​ല്‍ പാ​ലം വ​ഴി​യാ​ണ് ആ​ന​ക്കൂ​ട്ടം അ​തി​ര്‍​ത്തി ക​ട​ന്ന് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മേ​ലെ പെ​രി​ങ്ക​രി​യി​ല്‍ എ​ത്തി​യ കാ​ട്ടാ​ന ജ​സ്റ്റി​ന്‍ എ​ന്ന യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നി​രു​ന്നു. കൂ​ട്ടം തെ​റ്റി​യെ​ത്തി​യ കൊ​മ്പ​നാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തി​യ​ത്. കാ​ട്ടാ​ന പ്ര​തി​രോ​ധ സം​വി​ധാ​നം ഇ​ല്ലാ​ത്ത പേ​ര​ട്ട ടൗ​ണി​നോ​ട് ചേ​ര്‍​ന്നു​ള്ള അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്തു കൂ​ടി​യാ​ണ് ആ​ന എ​ത്തി​യ​തെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ക​ണ്ണൂ​ര്‍ ഡി​എ​ഫ്ഒ കാ​ര്‍​ത്തി​ക്, ത​ളി​പ്പ​റ​മ്പ് റേ​ഞ്ച​ര്‍ വി. ​ര​തീ​ശ​ന്‍, കൊ​ട്ടി​യൂ​ര്‍ റേ​ഞ്ച​ര്‍ സു​ധീ​ര്‍ ന​രോ​ത്ത്, ഫോ​റ​സ്റ്റ​ര്‍​മാ​രാ​യ കെ. ​ജി​ജി​ല്‍, സു​ന്ദ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ അ​തി​ര്‍​ത്തി​യി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച​യും ന​ട​ത്തി.

Related posts

ആകാശ് തില്ലങ്കേരിക്കെതിരെയുള്ള കേസ്; ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനും അന്വേഷണത്തിനും പോലീസിന്റെ സ്‌പെഷ്യൽസ്‌ക്വാഡ്

Aswathi Kottiyoor

ഇരിട്ടി എംജി കോളേജിൽ സംരഭകത്വ ബോധവൽക്കരണ ശിൽപ്പ ശാല നടത്തി

Aswathi Kottiyoor

അന്താരാഷ്ട്ര യോഗാദിനം യോഗാ പ്രദർശനവും സൗജന്യ യോഗാ പരിശീലനവും

Aswathi Kottiyoor
WordPress Image Lightbox