ഇരിട്ടി : ഉളിക്കൽ – അറബി – കോളിത്തട്ട് – പേരട്ട റോഡിൽ ഗുഹ കണ്ടെത്തിയതിനെ തുടർന്ന് നിർത്തി വച്ച പ്രവർത്തി പുനരാരംഭിച്ചു.
ഒരു വർഷമായി സതംഭനാവസ്ഥയിലായ പ്രവർത്തനമാണ് നിർഷ്ട റോഡിന്റെ പ്രവർത്തന ഫണ്ട് ഉപയോഗപ്പെടുത്തി പുനരാരംഭിച്ചത്.
2020 സെപ്റ്റംബറിലായിരുന്നു റോഡ് നവീകരണം നടത്തുന്നതിനിടയിൽ കേയാപറമ്പിൽ ഗുഹ കണ്ടെത്തിയത്. ഇതേ തുടർന്ന് പുരാവസ്തു ഗവേഷകർ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും , ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സോയിൽ പൈപ്പിങ് പ്രതിഭാസണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുഖേന ഫണ്ട് കണ്ടെത്തി നവീകരണം നടത്താൻ ശ്രമം നടന്നെങ്കിലും ഒരു വർഷമായി അനുകൂലമായ തീരുമാനങ്ങൾ ഒന്നുമുണ്ടായിട്ടില്ല.
തുടർന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം നിലവിലെ ഫണ്ട് ഉപയോഗപ്പെടുത്തി ഗുഹ അടയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയായിരുന്നു.
ഗർത്തം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വീടുകൾ ഉൾപ്പെടെ അപകടഭീഷണിയിൽ ആയിരുന്നു. നാട്ടുകാരുടെ
പ്രതിഷേധവും രാഷ്ട്രീയ ഇടപെടലിനെയും തുടർന്നാണ് വൈകിയാണെങ്കിലും റോഡ് നിർമ്മാണ പ്രവർത്തി പുനരാരംഭിച്ചത്.
ഗുഹ കണ്ടെത്തിയ ഭാഗം ഇടിച്ച് നിരത്തി കംപ്രസ് നടത്തിയാണ് റോഡ് അടച്ചിട്ട് കൊണ്ട് നിർമാണപ്രവൃത്തി നടക്കുന്നത്. രണ്ടുമാസം കൊണ്ട്പ്രവർത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയപാത വിഭാഗം പിഡബ്ല്യുഡി കണ്ണൂർ അസിസ്റ്റൻറ് എൻജിനീയർ മുഹമ്മദ് റഫീഖ്, ഓവർസീയർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലണ് പ്രവർത്തി നടക്കുന്നത്. പ്രവർത്തി പൂർത്തിയാകുന്നതോടെ ഒരു വർഷമായി മേഖലയിലെ ജനങ്ങൾക്കുണ്ടായ യാത്രാക്ലേശത്തിന് പരിഹാരമാകും.
previous post