സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് മനസ്സിലാക്കി പ്രവർത്തിക്കണം. ജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്നാണ് പൊലീസ് സേന. അതുകൊണ്ടുതന്നെ ജനപക്ഷത്ത് നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യനിർവഹണം നടത്തേണ്ടത്. പരിശീലനം പൂര്‍ത്തിയാക്കിയ 2362 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്നത് പൊലീസാണ്. സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുമ്പോൾ പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് ഓര്‍ക്കണമെന്നും, നവകേരളം ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ജനകീയമായ പ്രവര്‍ത്തനമാണ് പൊലീസ് നടപ്പാക്കിയത്, അതുകൊണ്ടാണ് ഒട്ടേറെ പുരസ്‌കാരം കേരളാ പൊലീസിനെ തേടിയെത്തിയതെന്നും അദ്ദഹം കൂട്ടിചേര്‍ത്തു.
തിരുവനന്തപുരം എസ്എപി ക്യാമ്പുള്‍പ്പടെ സംസ്ഥാനത്ത് പത്ത് സ്ഥലങ്ങളിലാണ് പാസിങ് ഔട്ട് പരേഡ് നടന്നത്. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരിപാടി. ഡിജിപി അനില്‍ കാന്തുള്‍പ്പടെ ഉന്നത പൊലീസ് ഉദ്യാഗസ്ഥരും ഓണ്‍ലൈനിലാണ് അഭിവാദ്യം സ്വീകരിച്ചത്.