23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • മു​ന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ കുടുംബശ്രീ സർവേ
Kerala

മു​ന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ കുടുംബശ്രീ സർവേ

സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സാ​​​മൂ​​​ഹി​​​ക- സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ കു​​​ടും​​​ബ​​​ശ്രീ വ​​​ഴി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ അ​​​നു​​​മ​​​തി.

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, ന​​​ഗ​​​ര​​​സ​​​ഭ, കോ​​​ർ​​​പറേ​​​ഷ​​​ൻ വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി കൂ​​​ടു​​​ത​​​ൽ ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന അ​​​ഞ്ചു​​​വീ​​​തം കു​​​ടും​​​ബ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് 75,67,090 രൂ​​​പ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കി.

സം​​​വ​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത​​​വ​​​രും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും 10% സം​​​വ​​​ര​​​ണ​​മു​​ണ്ട്.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യ​​​തി​​​നൊ​​​പ്പം മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പി​​​ന്നാ​​​ക്ക​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡം നി​​​ശ്ച​​​യി​​​ക്കാ​​​ൻ നി​​​യ​​​മ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ആ​​​യി​​​രു​​​ന്ന കെ. ​​​ശ​​​ശി​​​ധ​​​ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു.

സ​​​മി​​​തി ശി​​​പാ​​​ർ​​​ശകൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സാ​​​ന്പി​​​ൾ സ​​​ർ​​​വേ​​​ കു​​​ടും​​​ബ​​​ശ്രീ വ​​​ഴി ന​​​ട​​​ത്തു​​​ന്ന​​​ത്.

നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യോ അ​​​തി​​​ൽ​​​താ​​​ഴെ​​​യോ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​ത്. കുടുംബ ഭൂ​​​സ്വ​​​ത്ത് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ങ്കി​​​ൽ ര​​​ണ്ട​​​ര ഏ​​​ക്ക​​​റി​​​ലും മു​​​നി​​​സി​​​പ്പ​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണെ​​​ങ്കി​​​ൽ 75 സെ​​​ന്‍റി​​​ലും കൂ​​​ടാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​രു​​​ന്നു.

കോ​​​ർ​​​പറേ​​​ഷ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 50 സെ​​​ന്‍റ് ഭൂ​​​മി​​​യാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ൽ പി​​​എ​​​സ് സി​​​യും സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു.

160 തില​​​ധി​​​കം മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ​​​യാ​​​ണ് സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് പി​​​എ​​​സ്‌​​​സി സ​​​പ്ലി​​​മെ​​​ന്‍റ​​​റി ലി​​​സ്റ്റ് പു​​​തു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Related posts

നെ​ടു​മു​ടി വേ​ണു അ​ന്ത​രി​ച്ചു

Aswathi Kottiyoor

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

Aswathi Kottiyoor

മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ ആശുപത്രികളെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു

Aswathi Kottiyoor
WordPress Image Lightbox