22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • കെ ​റെ​യി​ല്‍ പ​ദ്ധ​തി 2025ൽ ‌​പൂ​ർ​ത്തി​യാ​കും: എം​ഡി
Kerala

കെ ​റെ​യി​ല്‍ പ​ദ്ധ​തി 2025ൽ ‌​പൂ​ർ​ത്തി​യാ​കും: എം​ഡി

കെ ​റെ​യി​ല്‍ പ​ദ്ധ​തി 2025 ഓ​ടെ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന വി​ക​സ​ന​ത്തി​ല്‍ വ​ന്‍ കു​തി​ച്ചു​ചാ​ട്ട​മാ​ണ് സം​ഭ​വി​ക്കു​ക​യെ​ന്നും കേ​ര​ള റെ​യി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് എം​ഡി വി. ​അ​ജി​ത്കു​മാ​ർ.

കേ​ര​ള മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ലീ​ഡ​ര്‍ ടോ​ക്‌​സി​ല്‍ “കെ ​റെ​യി​ല്‍ ദി ​സി​ല്‍​വ​ര്‍​ലൈ​ന്‍ പ്രോ​ജ​ക്ട് ഓ​ഫ് കേ​ര​ള’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

63,941 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ ഇ​ര​ട്ട​പ്പാ​ത​യു​ള്ള പ​ദ്ധ​തി​യി​ല്‍ 200 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് ട്രെ​യി​നു​ക​ള്‍ സ​ഞ്ച​രി​ക്കു​ക.

സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കെ ​റെ​യി​ലി​ന് 11 സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. 530.6 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യം നാ​ലു മ​ണി​ക്കൂ​റി​ല്‍ താ​ഴെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​വും. ഇ​രു​ഭാ​ഗ​ത്തേ​ക്കും 37 വീ​തം ട്രെ​യി​നു​ക​ള്‍ ഓ​ടും. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ 20 മി​നി​റ്റി​നു​ള്ളി​ല്‍ ഒ​രു സ​ര്‍​വീ​സ് ഉ​ണ്ടാ​കും.

കെ ​റെ​യി​ല്‍ നി​ര്‍​മാ​ണം മൂ​ലം പ്ര​ള​യ​സാ​ധ്യ​ത​ക​ളും മ​റ്റു പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും ഉ​ണ്ടാ​വു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​സ്ഥാ​ന​ത്താ​ണെ​ന്ന് അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ സ്ഥ​ല​മെ​ടു​പ്പി​ന് 13,000 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട സ്ഥ​ല​മെ​ടു​പ്പ് ആ​രം​ഭി​ച്ചു. പ​ദ്ധ​തി വ​രു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ യാ​ത്രാ​വ​ഴി​ക​ള്‍ മാ​റു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

ലൈസൻസ് താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ; പരാതി തീർപ്പാക്കാൻ അദാലത്ത്

Aswathi Kottiyoor

പ്രവാസിക്ഷേമം; നോർക്കയ്‌ക്ക്‌ ദേശീയ പുരസ്‌കാരം

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ്കി​ൽ പാ​ർ​ക്ക്

Aswathi Kottiyoor
WordPress Image Lightbox