24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഒ​മ്പ​ത് എ​സ്പി​മാ​ർ​ക്ക് ഐ​പി​എ​സ് പ​ദ​വി
Kerala

സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഒ​മ്പ​ത് എ​സ്പി​മാ​ർ​ക്ക് ഐ​പി​എ​സ് പ​ദ​വി

സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഒ​ൻ​പ​ത് പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​ർ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഐ​പി​എ​സ് പ​ദ​വി അ​നു​വ​ദി​ച്ചു.

എ​സ്പി​മാ​രാ​യ എ.​ആ​ർ.​പ്രേം​കു​മാ​ർ, ഡി.​മോ​ഹ​ന​ൻ, അ​മോ​സ് മാ​മ്മ​ൻ, എ.​പി.​ഷൗ​ക്ക​ത്ത​ലി, കെ.​വി.​സ​ന്തോ​ഷ്, വി.​യു.​കു​ര്യാ​ക്കോ​സ്, എ​സ്.​ശ​ശി​ധ​ര​ൻ, പി.​എ​ൻ.​ര​മേ​ശ് കു​മാ​ർ, എം.​എ​ൽ.​സു​നി​ൽ എ​ന്നി​വ​ർ​ക്കാ​ണ് ഐ​പി​എ​സ് ല​ഭി​ച്ച​ത്. കെ.​ജ​യ​കു​മാ​ർ, ടി.​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സെ​ല​ക്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടെ​ങ്കി​ലും അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. ഇ​തി​ൽ ജ​യ​കു​മാ​റി​ന് സം​സ്ഥാ​നം ഇ​ന്‍റ​ഗ്രി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടി​ല്ല. ഐ​പി​എ​സ് ല​ഭി​ച്ച​വ​രി​ൽ എ.​ആ​ർ.​പ്രേം​കു​മാ​ർ, ഡി.​മോ​ഹ​ന​ൻ, അ​മോ​സ് മാ​മ്മ​ൻ എ​ന്നി​വ​ർ വി​ര​മി​ച്ച​വ​രാ​ണ്.

ഐ​പി​എ​സ് ല​ഭി​ച്ച​തോ​ടെ ഇ​വ​ർ​ക്ക് 60 വ​യ​സു​വ​രെ സ​ർ​വീ​സി​ൽ തു​ട​രാം. പ്രേം​കു​മാ​റി​ന് അ​ടു​ത്ത ജൂ​ണ്‍ വ​രെ​യും മോ​ഹ​ന​ന് അ​ടു​ത്ത മേ​യ് വ​രെ​യു​മേ സ​ർ​വീ​സു​ള്ളൂ. 2018 മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് 33 ഒ​ഴി​വു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 2018ലെ ​ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള പ​ട്ടി​ക മാ​ത്ര​മാ​ണ് യു​പി​എ​സ്‌​സി പ​രി​ഗ​ണി​ച്ച​ത്.

ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ര​ണ്ടു പേ​ർ​ക്ക് കേ​ന്ദ്രം ഐ​പി​എ​സ് ന​ൽ​കി. എ.​പി ഷൗ​ക്ക​ത്ത​ലി​യും കെ.​വി. സ​ന്തോ​ഷു​മാ​ണി​വ​ർ. ഇ​തി​ൽ ഷൗ​ക്ക​ത്ത​ലി നി​ല​വി​ൽ എ​ൻ​ഐ​എ​യി​ൽ ഡ​പ്യൂ​ട്ടേ​ഷ​നി​ലും സ​ന്തോ​ഷ് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ലു​മാ​ണ്.

Related posts

75 സ്‌കൂൾ കെട്ടിടങ്ങൾ 30നു നാടിനു സമർപ്പിക്കും

Aswathi Kottiyoor

വിവാഹപൂര്‍വ കൗണ്‍സലിങ് 
അനിവാര്യം : 
വനിതാ കമീഷന്‍

Aswathi Kottiyoor

ഗി​നി​യി​ൽ ത​ട​വി​ലാ​യ​വ​രെ നൈ​ജീ​രി​യ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി

Aswathi Kottiyoor
WordPress Image Lightbox