23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഇ-നിയമസഭ പൂർത്തിയാകുന്നു; നവംബർ ഒന്നിന് ലോഞ്ചിംഗ്
Kerala

ഇ-നിയമസഭ പൂർത്തിയാകുന്നു; നവംബർ ഒന്നിന് ലോഞ്ചിംഗ്

കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ ‘ഇ’- നിയമസഭാ പ്രൊജക്ട് പൂർത്തീകരണത്തിലേക്ക് കടക്കുന്നതായി സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. സഭയ്ക്കകത്ത് നടക്കുന്ന എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്റെ ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിൽ നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തിൽ സഭയുടെ സന്ദർശക ഗാലറികളിലേക്ക് പരിമിതമായ തോതിൽ പൊതുജനങ്ങൾക്ക് പ്രവേശം അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സെമിനാറുകൾ, ചർച്ചകൾ, കോൺഫറൻസുകൾ, സ്‌കൂൾ-കോളജ് വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ എന്നിവർക്കായി വൈവിധ്യമാർന്ന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ലൈബ്രറി എന്നിവയുടെ വിപുലീകരണത്തിനായുള്ള പരിപാടികളും ആവിഷ്‌കരിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

Related posts

എല്ലാ പഠിതാക്കൾക്കും സാങ്കേതിക സാക്ഷരത : മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor

മൂന്നാറിൽ പരിഭ്രാന്തി പരത്തിയ കടുവയ്‌ക്ക് തിമിരം; പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും

Aswathi Kottiyoor

നീറ്റ് പിജി 2023: കട്ട് ഓഫ് ശതമാനം പൂജ്യം ആയി തുടരും, ഹര്‍ജി തള്ളി

Aswathi Kottiyoor
WordPress Image Lightbox