22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • എട്ടര മാസം; 25,85,592 ഡോസ്
kannur

എട്ടര മാസം; 25,85,592 ഡോസ്

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ജി​ല്ല​യി​ല്‍ പൂ​ര്‍​ണ​ത​യി​ലേ​ക്കെ​ത്തു​മ്പോ​ള്‍ അ​തി​ന് പി​ന്നി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ട്ട​ര​മാ​സ​ത്തെ ഭ​ഗീ​ര​ഥ പ്ര​യ​ത്‌​നം. ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ തു​ട​ങ്ങി​യ​ത് ജ​നു​വ​രി 16 നാ​ണ്. ആ​ദ്യം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി​രു​ന്നു വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. അ​തി​നു​ശേ​ഷം കോ​വി​ഡ് മു​ന്ന​ണി​പോ​രാ​ളി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ല്‍​കി. 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് മാ​ര്‍​ച്ച് ര​ണ്ട് മു​ത​ലും വാ​ക്‌​സി​ന്‍ ന​ല്‍​കിയി​രു​ന്നു. 45 വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്കും ഇ​തോ​ടൊ​പ്പം വാ​ക്‌​സി​ന്‍ ന​ല്‍​കി.
ജി​ല്ല​യി​ലു​ള്ള 450 പ​രം ഡോ​ക്ട​ര്‍​മാ​രും 517 ജെ​പി​എ​ച്ച്എ​ന്‍, 385 ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, 150 സ്റ്റാ​ഫ് ന​ഴ്‌​സു​മാ​ര്‍, എ​ന്‍​എ​ച്ച്എം വ​ഴി നി​യ​മി​ച്ച 150 ന​ഴ്‌​സു​മാ​ര്‍, 140 ഡാ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ എ​ന്നി​വ​രാ​ണ് ​യ​ജ്ഞ​ത്തി​ല്‍ ദി​വ​സ​വും പ​ങ്കാ​ളി​ക​ളാ​യ​ത്. 1792 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പ്ര​വ​ര്‍​ത്തി​ച്ചു.​ഇ​തോ​ടൊ​പ്പം 1976 ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രും വാ​ക്‌​സി​ന്‍ ന​ല്‍​കേ​ണ്ട​വ​രെ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. 100 ലേ​റെ പ്ര​ത്യേ​ക ക്യാ​മ്പു​ക​ളും ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.​ ഇ​തു​വ​രെ 25,85,592 ഡോ​സ് വാ​ക്‌​സി​നാ​ണ് ജി​ല്ല​യി​ല്‍ ന​ല്‍​കി​യ​ത്. 18,38,746 പേ​ര്‍​ക്ക് ആ​ദ്യ ഡോ​സും 7,46,846 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞു.
സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 140 കേ​ന്ദ്ര​ങ്ങ​ളും സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ 36 കേ​ന്ദ്ര​ങ്ങ​ളും വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി. ഇ​തു​വ​രെ​യാ​യി 18 വ​യ​സി​നു മു​ക​ളി​ലു​ള്ള 96.08 ശ​ത​മാ​നം ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു . 75,000 പേ​ര്‍​ക്ക് വി​ദേ​ശ​ത്തു പോ​കു​ന്ന​തി​നാ​യി ഇ-​ഹെ​ല്‍​ത്ത് വ​ഴി പ്ര​ത്യേ​ക​മാ​യി സൗ​ക​ര്യം ഒ​രു​ക്കി കോ​വി​ഷി​ല്‍​ഡ് ന​ല്കി. ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ബി സ​ന്തോ​ഷാ​ണ് ജി​ല്ല​യി​ലെ വാ​ക്‌​സി​ന്‍ വി​ത​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ആ​കെ ഏ​കോ​പി​പ്പി​ച്ച​തും നേ​തൃ​ത്വം ന​ല്‍​കി​യ​തും. ഒ​രു അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​റും വാ​ക്‌​സി​ന്‍ മാ​നേ​ജ​റും അ​ട​ക്കം ആ​റം​ഗ ടീ​മാ​ണ് ഏ​കോ​പ​നം നി​ര്‍​വ​ഹി​ച്ച​ത്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക്കി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ​ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ദൈ​നം​ദി​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും ഈ ​പ്ര​വ​ര്‍​ത്ത​ന​ത്തെ നി​യ​ന്ത്രി​ച്ചു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

പ്ലസ്‌ വൺ ക്ലാസുകൾക്ക്‌ ഇന്ന്‌ തുടക്കം

Aswathi Kottiyoor

ഡി​സി​സി ഓ​ഫീ​സി​ന് തി​ല​ക​ച്ചാ​ര്‍​ത്താ​യി മ​ഹാ​ത്മ​ജി​യു​ടെ പൂ​ര്‍​ണ​കാ​യ പ്ര​തി​മ

Aswathi Kottiyoor
WordPress Image Lightbox