25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കെ പി എസ് ടി എ സായാഹ്ന സദസ്സ് നടത്തി
Iritty

കെ പി എസ് ടി എ സായാഹ്ന സദസ്സ് നടത്തി

ഇരിട്ടി: ചരിത്ര വസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കെ പി എസ് ടി എ ഇരിട്ടി ഉപജില്ലാക്കമ്മറ്റിയുടെ നേതൃത്തിൽ സായാഹ്ന സദസ്സ് നടത്തി .കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി സദസ്സ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെയും ചരിത്ര വസ്തുതകളെയും മാറ്റിമറിച്ച്‌ തങ്ങളുടേതായ പുതുചരിത്രം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഫാസിസ്റ്റ് ഭരണകൂടങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് സദസ്സ് കുറ്റപ്പെടുത്തി. ഉപജില്ലാ പ്രസിഡണ്ട് ടി.വി. ഷാജി അധ്യക്ഷത വഹിച്ചു. തോമസ് വർഗീസ്, ശശിധരൻ, എ.കെ. ഹസ്സൻ, കെ. രാജൻ , പി.വി. ജോസഫ് , ടി.വി. സജി, കെ.ജെ. ജെയ്‌സൺ , വിൻസി വർഗ്ഗീസ്, എം.ജി. ഷൈന, വി.കെ. ഈസ, മാത്യു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related posts

മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണങ്ങൾ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് കരുതണം

Aswathi Kottiyoor

സഹപാഠികൾക്കൊരു കൈതാങ്ങ് പദ്ധതി:മൊബൈൽ ഫോണുകൾ കൈമാറി

Aswathi Kottiyoor

കുടിവെള്ള വിതരണം മുടങ്ങി – എടക്കാനം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം……….

Aswathi Kottiyoor
WordPress Image Lightbox