21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഓർഡിനൻസ് ബോർഡ്‌ വെട്ടിമുറിച്ച്‌ 7 കമ്പനിയാക്കി ; ഉത്തരവ്‌ ഒക്ടോബർ ഒന്നിന്‌ പ്രാബല്യത്തിൽ .
Kerala

ഓർഡിനൻസ് ബോർഡ്‌ വെട്ടിമുറിച്ച്‌ 7 കമ്പനിയാക്കി ; ഉത്തരവ്‌ ഒക്ടോബർ ഒന്നിന്‌ പ്രാബല്യത്തിൽ .

രാജ്യത്തെ പ്രതിരോധനിർമാണത്തിന്റെ നട്ടെല്ലായ ഓർഡനൻസ്‌ ഫാക്ടറി ബോർഡിനെ ഏഴ്‌ കമ്പനിയായി വെട്ടിമുറിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഒക്ടോബർ ഒന്നിന്‌ പ്രാബല്യത്തിൽ വരും. പ്രതിരോധ നിർമാണവകുപ്പ്‌ നേരിട്ട്‌ നടത്തുന്ന ബോർഡ് സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ നീക്കം. തന്ത്രപ്രധാന മേഖലയിൽ അടക്കം മൂന്ന്‌ പൊതുമേഖലാ സ്ഥാപനം മതിയെന്നാണ്‌ പുതിയ നയം. ബാക്കി കമ്പനികൾ പടിപടിയായി സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറും.

പടക്കോപ്പ് നിര്‍മാണത്തിനായി ബ്രിട്ടീഷുകാരുടെ കാലത്താണ് കൊൽക്കത്ത ആസ്ഥാനമായി ഓർഡനൻസ്‌ ഫാക്ടറി ബോർഡ്‌ രൂപീകരിച്ചത്. മൊത്തം 41 ഉൽപ്പാദനശാലയും പരിശീലനകേന്ദ്രങ്ങൾ അടക്കം 17 ഇതര സ്ഥാപനവും 24 സ്‌കൂളും 30 ആശുപത്രിയും ബോർഡിനുണ്ട്. ആയിരക്കണക്കിന്‌ ഏക്കർ ഭൂമിയും എഴുപതിനായിരത്തിൽപരം ജീവനക്കാരുമുണ്ട്‌. ജീവനക്കാരെ രണ്ടു വർഷത്തേക്ക്‌ ഏഴ്‌ കമ്പനിയിലായി ഡെപ്യൂട്ടേഷനിൽ വിടും. സ്ഥിരപ്പെടുത്താനും സേവന–- വേതന വ്യവസ്ഥ രൂപംനൽകാനും രണ്ടു വർഷത്തിനകം ചട്ടമുണ്ടാക്കും.

മുണീഷ്യൻസ്‌ ഇന്ത്യ ലിമിറ്റഡ്‌(പുണെ), ആമേർഡ്‌ വെഹിക്കിൾസ്‌ നിഗം ലിമിറ്റഡ്‌(ചെന്നൈ ആവഡി), അഡ്വാൻസ്‌ഡ്‌ വെപ്പൺസ്‌ ആൻഡ്‌ എക്യുപ്‌മെന്റ്‌ ഇന്ത്യ ലിമിറ്റഡ്‌(കാൺപുർ), ട്രൂപ്‌സ്‌ കംഫർട്ട്‌സ്‌ ലിമിറ്റഡ്‌(കാൺപുർ ), ഗ്ലൈഡേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡ്‌(കാൺപുർ), യന്ത്ര ഇന്ത്യ ലിമിറ്റഡ്‌(നാഗ്‌പുർ), ഇന്ത്യ ഓപ്‌ടെൽ ലിമിറ്റഡ്‌(ഡെറാഡൂൺ) എന്നിവയാണ്‌ പുതിയ കമ്പനികൾ. തൽക്കാലം ഇവ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലാകും. നിർമാണേതര സ്ഥാപനങ്ങളിൽ ചിലതും കമ്പനികൾക്ക്‌ കീഴിലാക്കും. ബാക്കിയുള്ളവരെ ഡയറക്ടറേറ്റ്‌ ഓഫ്‌ ഓർഡനൻസിന്റെ നിയന്ത്രണത്തിലാക്കും. ഫാക്ടറി പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ 3152.11 ഏക്കർ കേന്ദ്രസർക്കാർ ഏറ്റെടുക്കും.

ബോർഡിന്റെ കോർപറേറ്റുവൽക്കരണത്തിനെതിരെ ജീവനക്കാർ ഒന്നടങ്കം പണിമുടക്ക്‌ അടക്കമുള്ള പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രസർക്കാർ ചർച്ച നടത്തിയതിനെത്തുടർന്ന്‌ അനിശ്ചിതകാല പണിമുടക്ക്‌ പിൻവലിച്ചു. പിന്നീട്‌ പ്രതിരോധനിർമാണമേഖലയിൽ പണിമുടക്ക്‌ നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ നിയമംകൊണ്ടുവരികയാണ്‌ കേന്ദ്രം ചെയ്‌തത്‌.

Related posts

കലക്ടറേറ്റിൽ മാലിന്യ ശേഖരണം ഇനി ‘ഡിജിറ്റൽ’

Aswathi Kottiyoor

ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി കുടുംബശ്രീ ഡയറക്ടർ

Aswathi Kottiyoor

കോ​ള​ജു​ക​ളി​ൽ എ​ല്ലാ ക്ലാ​സും 18ന്

Aswathi Kottiyoor
WordPress Image Lightbox