23.3 C
Iritty, IN
July 27, 2024
  • Home
  • Kanichar
  • കണിച്ചാറില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
Kanichar

കണിച്ചാറില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കേളകം:കാട്ട് പന്നി ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം.കണിച്ചാറില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ ഏഴ് കാട്ടുപന്നികളെ കൊന്നൊടുക്കിയതായി കണ്ണൂര്‍ ഡി എഫ് ഒ പി കാര്‍ത്തിക് ഐഎഫ്എസ് അറിയിച്ചു .കൊട്ടിയൂര്‍ റേഞ്ച് മണത്തണ സെക്ഷനിലെ കണിച്ചാര്‍ പഞ്ചായത്തിലാണ് ജോബി സെബാസ്റ്റ്യന്‍ എന്നയാളുടെ കൃഷിയിടത്തില്‍ കൊട്ടിയൂര്‍ റെയിഞ്ച് ഓഫീസര്‍ സുധീര്‍ നരോത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ഒരു കാട്ടുപന്നിയെ ഇന്നലെ ലൈസന്‍സ് അനുമതിയുള്ള തോക്കുപയോഗിച്ച് വെടിവെച്ചുകൊന്നത് .കാട്ടുപന്നി ശല്യം ഉള്ള പ്രദേശങ്ങളില്‍ ഇവയെ കൊല്ലുന്നതിന് ലൈസന്‍സ് തോക്ക് ഉള്ളവര്‍ക്ക് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് അനുമതി നല്‍കുമെന്ന് കണ്ണൂര്‍ ഡി.എഫ്.ഒ അറിയിച്ചു .കാട്ട് പന്നികളെ കൊല്ലാന്‍ അനുമതി ലഭിക്കുന്ന കര്‍ഷകര്‍ക്ക് വനം വകുപ്പിന്റെ സേവനവും ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related posts

കണിച്ചാർ പഞ്ചായത്തിലെ ആദ്യത്തെ റെസിഡൻസ് അസോസിയേഷൻ രൂപീകൃതമായി

Aswathi Kottiyoor

മണത്തണയിൽ ആസിഡ് ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor
WordPress Image Lightbox