കാട്ടാന കുത്തിക്കൊലപ്പെടുത്തിയ മേലെപെരിങ്കരിയിലെ ചെങ്ങഴശേരി ജസ്റ്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കളാഴ്ച വൈകുന്നേരം പെരിങ്കരി ടൗണിലെ തറവാട്ടുവീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 11ന് പെരിങ്കരി സെന്റ് അല്‍ഫോന്‍സ ദേവാലയത്തിൽ സംസ്കരിച്ചു. ദേവാലയത്തിൽ നടന്ന സംസ്കാരശുശ്രൂഷകൾക്ക് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടും വീട്ടിൽ നടന്ന ശുശ്രൂഷകൾക്ക് വികാരി ജനറാള്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കലും മുഖ്യകാര്‍മികത്വം വഹിച്ചു.
വീട്ടിൽനിന്ന് മൃതദേഹവും വഹിച്ചു ദേവാലയത്തിലേക്ക് നടന്ന വിലാപയാത്രയിൽ നിരവധി പേർ പങ്കുചേർന്നു. വീട്ടിൽവച്ച് ജസ്റ്റിന്റെ പിഞ്ചുമക്കൾ പ്രിയ പിതാവിന് അന്ത്യചുംബനം നൽകിയപ്പോൾ തേങ്ങലുയർന്നു. മാതാപിതാക്കളും സഹോദരങ്ങളും നിറമിഴികളോടെയാണ് അന്ത്യചുംബനം നൽകിയത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ജിനി അപകടനില തരണംചെയ്തതിനാല്‍ പ്രിയതമന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ച് കാണിച്ചിരുന്നു. ഇരുവരും ഞായറാഴ്ച രാവിലെ ദേവാലയത്തിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി, വി. ശിവദാസന്‍ എംപി, എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ.കെ. ശൈലജ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, ബിജെപി ജില്ലാ പ്രസിഡന്റ് വി. ഹരിദാസന്, ഫാ. ജോസഫ് കാവനാടി, ഫാ. അഗസ്റ്റിന് പാണ്ട്യാമ്മാക്കല്‍, ഫാ. ജേക്കബ് കരോട്ട്, ഫാ. ബെന്നി നിരപ്പേല്‍, ഫാ.തോമസ് ആമക്കാട്ട്, ഫാ.ജോര്‍ജ് കരോട്ട്, ഫാ. ഫിലിപ്പ് കവിയില്‍, ഫാ.തോമസ് തയ്യില്‍, ഫാ. ജോബി ചെരുവില്‍, ഫാ. വക്കച്ചന് പഴയപറമ്പില്‍, ബിജു കുറുമുട്ടം, ബെന്നി പുതിയാംപുറം, അല്‍ഫോന്‍സ് കളപ്പുര, ബിനോയ് തോമസ്, ബേബി നെട്ടനാനി, തോമസ് അപ്രേം, ബെന്നിച്ചന് മഠത്തിനകം, ഷിബു കുന്നപ്പള്ളി, സിപിഎം നേതാവ് പി. ജയരാജന്, ആർഎസ്എസ് നേതാവ് വത്സന് തില്ലങ്കേരി, തോമസ് വര്‍ഗീസ്, ബിനോയ് കുര്യന്, സക്കീര്‍ ഹുസൈന്, പി.സി. ഷാജി, കെ. വേലായുധന്, റോജസ് സെബാസ്റ്റ്യന്‍, കുര്യാച്ചന് പൈമ്പള്ളിക്കുന്നേല്‍, എം.ആര്. സുരേഷ്, ബേബി തോലാനി, ബെന്നി തോമസ്, ജോസ് ചെമ്പേരി, പി.ടി.ജോസ്, ദേവസ്യ മേച്ചേരി, ഫിലോമിന കക്കാട്ടില്‍, പി. രജനി, എന്‍. അശോകന്, പി.വിനോദ് കുമാര്‍, ഷൈജന്‍ ജേക്കബ്, കെ.സി. ചാക്കോ, ഷിജി നടുപ്പറമ്പില്‍, സുധീപ് ജയിംസ്, പി.കെ. ജനാര്ദനന്, കെ.ടി. ജോസ്, അജയന് പായം, ചാക്കോ പാലക്കലോടി, കെ.എ. ഫിലിപ്പ്, സിബി വാഴക്കാല, റെജി നടുവിലേപുരയിടം, ജോസ് വാണിയകിഴക്കേല്‍, മാത്യു വള്ളോംകോട്ട്, ജേക്കബ് വട്ടപ്പാറ, തോമസ് നെറ്റിയാട്ട് തുടങ്ങി രാഷ്ടീയ സാമൂഹ്യ രംഗത്തുള്ളവരും ജനപ്രതിനിധികളും വൈദികരും ഉള്‍പ്പെടെ നിരവധി പേരാണ് ജസ്റ്റിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.