29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരും; വിശദമായ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം
Kerala

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരും; വിശദമായ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലില്‍ വിശദമായ മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം പുറത്തിറക്കും. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈമാറും. ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ്, ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍, ഉച്ചഭക്ഷണം സ്‌കൂളില്‍ വേണ്ട എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങളില്‍ ഇതുവരെ ധാരണയായിട്ടുണ്ട്.

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരും. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്‌ആര്‍ടി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരും കെഎസ്‌ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും.

ഓരോ സ്‌കൂളിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങിനെ ബാച്ച്‌ തിരിക്കണം. ഓഫ്‌ളൈന്‍ ക്ലാസിന് സമാന്തരമായുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയത്തില്‍ മാറ്റം വേണോ എന്നതടക്കം വിശദമായ അന്തിമ മാര്‍ഗ്ഗരേഖ തയ്യാറാക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗിന് ആരോഗ്യവകുപ്പും, സുരക്ഷാ ഉറപ്പാക്കാനും സ്‌കൂള്‍ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പൊലീസും നടപടി തുടങ്ങി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗിന് ആരോഗ്യവകുപ്പും, സുരക്ഷാ ഉറപ്പാക്കാനും സ്‌കൂള്‍ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പൊലീസും നടപടി തുടങ്ങി.

Related posts

തലശേരി ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പാംപ്ലാനിയുടെ സ്ഥാനാരോഹണം 20ന്‌

Aswathi Kottiyoor

ബോംബ് ഭീഷണിയും അശ്ലീലക്കത്തും അമ്മയുടെയും മകന്റെയും ആനന്ദം; അയല്‍വീട്ടുകാര്‍ വെന്റിലേഷന്‍ വരെ അടച്ചു.*

Aswathi Kottiyoor

സ്കൂളിലേക്ക് കെഎസ്ആർടിസി ബസ്: അപേക്ഷ ആയിരത്തിലേറെ.

Aswathi Kottiyoor
WordPress Image Lightbox