കണ്ണൂർ: അഞ്ചു വര്‍ഷത്തിനുള്ളില്‍ മാലിന്യപ്രശ്നം പരിഹരിച്ച് മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്. മലപ്പട്ടം സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി തയാറാക്കിയ സമഗ്ര പദ്ധതി രേഖ (ഡിപിആർ) പ്രകാശനവും ഗ്രീൻകാർഡ് വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലപ്പട്ടം കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി അധ്യക്ഷത വഹിച്ചു. മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ കെ. സജിത, അംഗം ഇ. രവീന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പജൻ, സെക്രട്ടറി വി.എ. സജിവേന്ദ്രൻ, വിഇഒ ഒ. ശ്രീജിത്ത്, മലപ്പട്ടം പ്രഭാകരൻ, പി.പി. നാരായണൻ, എം.പി. രാധാകൃഷ്ണൻ, കെ. സാജൻ എന്നിവർ പങ്കെടുത്തു.