കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായ ജസ്റ്റിന് ആദരാഞ്ജലിയർപ്പിച്ചും ഭരണകൂട അനാസ്ഥയ്ക്കുമെതിരേ ശക്തമായ പ്രതിഷേധവുമായി കെസിവൈഎം യുവജന കൂട്ടായ്മ. വന്യജീവി ആക്രമണങ്ങളിൽ മനുഷ്യ ജീവിതങ്ങൾ നഷ്ടപ്പെടുകയും കൃഷിയിടങ്ങൾ ഉപയോഗശൂന്യമാകുന്നതു നിത്യസംഭവമാവുകയാണ്.
ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുന്നതിനെതിരേ ശക്തമായ പ്രതിഷേധവുമായി കെസിവൈഎം രംഗത്തെത്തിയത്.
സണ്ണി ജോസഫ് എംഎൽഎ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവനും മനുഷ്യ സമ്പത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടങ്ങൾ അത് മറന്നുപോകുന്നത് സാധാരണ ജനത്തേയും ഭയപ്പെടുത്തുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. കുന്നോത്ത് ഫൊറോനാ പ്രസിഡന്റ് ടോമിൻ പോൾ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജിന്റോ പന്തലാനിക്കൽ, ഇടവക വികാരി ഫാ. ജേക്കബ് കരോട്ട്, ഫാ. ജേക്കബ് നെടുങ്ങാട്ട്, അതിരൂപത ജോയിന്റ് സെക്രട്ടറി ഐശ്വര്യ കുറുമുട്ടം, ജോസി കാരക്കാട്ട്, മേഖല ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു. മരിച്ച ജസ്റ്റിന്റെ ഭവനത്തിലെത്തി നിരവധി യുവജനങ്ങൾ അനുശോചനം രേഖപ്പെടുത്തി.
previous post