22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ജി​ല്ല​യി​ൽ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം
kannur

ജി​ല്ല​യി​ൽ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം

ക​ണ്ണൂ​ര്‍: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത ബ​ന്ദി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള​ത്തി​ല്‍ ന​ട​ത്തി​യ ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍ പൂ​ര്‍​ണ്ണം. രാ​വി​ലെ 6 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​യി​രു​ന്നു ഹ​ര്‍​ത്താ​ല്‍. ജി​ല്ല​യി​ല്‍ ക​ട​ക​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ന്നു. കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല. റെ​യി​ല്‍​വെ സ്റ്റേ​ഷ​നു​ക​ളി​ല്‍ ചു​രു​ക്കം ചി​ല അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. ഇ​വ​രെ​ല്ലാം ത​ന്നെ സ്വ​കാ​ര്യ വാ​ഹ​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ച​ത്. നി​ര​ത്തി​ലി​റ​ങ്ങി​യ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ എ​വി​ടെ​യും ത​ട​ഞ്ഞി​ല്ല. ഓ​ഫീ​സു​ക​ളി​ലെ​ല്ലാം ഹാ​ജ​ര്‍ നി​ല കു​റ​വാ​യി​രു​ന്നു.
ചെ​റു​ന​ഗ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സ് കാ​വ​ലു​ണ്ടാ​യി​രു​ന്നു. റോ​ഡ​രി​കി​ൽ ചെ​റു​സം​ഘ​ങ്ങ​ളാ​യി സ​മ​രാ​നൂ​കൂ​ലി​ക​ൾ മ​നു​ഷ്യ ശൃം​ഖ​ല തീ​ർ​ത്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ള​ക്കാ​ർ​ഡു​മേ​ന്തി പ്ര​ക​ട​ന​മാ​യെ​ത്തി​യ ഹ​ർ​ത്താ​ലു​കാ​ർ ദേ​ശീ​യ​പാ​ത​യി​ലും മ​റ്റി​ട​ങ്ങ​ളി​ലും റോ​ഡ​രി​കി​ൽ അ​ണി​നി​ര​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ഭാ​ര​ത ബ​ന്ദി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചെ​ത്തി. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.​തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ മ​നു​ഷ്യ​ശൃം​ഖ​ല തീ​ർ​ത്തു.
സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് സെ​റ്റോ ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ യോ​ഗം കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. രാ​ജേ​ഷ് ഖ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെ​റ്റോ ക​ണ്ണൂ​ര്‍ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ നാ​രാ​യ​ണ​ന്‍​കു​ട്ടി മ​നി​യേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ യു.​കെ.​ബാ​ല​ച​ന്ദ്ര​ന്‍, എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം​പി ഷ​നി​ജ്, കെ​സി.​ശ്രീ​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എം.​പി.​സി​റാ​ജു​ദ്ദീ​ന്‍, എ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി ​ന​ന്ദ​കു​മാ​ര്‍, കെ.​മു​കേ​ഷ് ബാ​ബു, എം.​വി.​മ​നോ​ഹ​ര​ന്‍, ജെ. ​ജീ​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

*ഇന്ന് 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം വാക്‌സിനേഷന്‍*

Aswathi Kottiyoor

പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത 143 വാ​ഹ​ന​ങ്ങ​ളുടെ ലേ​ലം 21ന്

Aswathi Kottiyoor

മെയ് 9 വരെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം ;ജില്ലാ കളക്ടർ

WordPress Image Lightbox