27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • രാജ്യത്ത് എല്ലാ പൗരന്മാർക്കും ഇനി 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പർ.
Kerala

രാജ്യത്ത് എല്ലാ പൗരന്മാർക്കും ഇനി 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പർ.

രാജ്യത്ത് എല്ലാ പൗരന്മാർക്കും ഇനി 14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പർ. കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ഇന്നു രാജ്യവ്യാപകമായി ആരംഭിക്കും. യുണീക് ഹെൽത്ത് ഐഡി (യുഎച്ച്ഐഡി) മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ വ്യക്തിഗത ആരോഗ്യ രേഖകളുമായി ബന്ധിപ്പിക്കും. ആരോഗ്യസേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഹെൽത്ത് ഐഡിയായിരിക്കും അടിസ്ഥാനം.

നിലവിൽ 6 കേന്ദ്രഭരണപ്രദേശങ്ങളിൽ ആദ്യഘട്ടമായി യുഎച്ച്ഐഡി നടപ്പാക്കിയിട്ടുണ്ട്. ഇതാണ് ഇന്നു മുതൽ രാജ്യമെങ്ങും വ്യാപിപ്പിക്കുന്നത്. മൊബൈൽ നമ്പർ, പേര്, ജനനത്തീയതി, ലിംഗം, വിലാസം, മൊബൈൽ നമ്പർ തുടങ്ങിയവയാണ് ഹെൽത്ത് ഐഡിക്ക് റജിസ്റ്റർ ചെയ്യുമ്പോൾ നൽകേണ്ടത്. ആധാർ നിർബന്ധമല്ല. സ്വകാര്യത ഉറപ്പു നൽകാനായി ഒരു വ്യക്തിക്ക് ഒന്നിലധികം ഹെൽത്ത് ഐഡികളും എടുക്കാനാവും. വാക്സീൻ എടുത്ത മിക്കവർക്കും ഹെൽത്ത് ഐഡി ലഭ്യമായിട്ടുണ്ട്. ഇത് വാക്സീൻ സർട്ടിഫിക്കറ്റിൽ കാണാം.

Related posts

വീരപ്പൻ കൊല്ലപ്പെട്ടിട്ട് 17 വർഷങ്ങൾ

Aswathi Kottiyoor

ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം

Aswathi Kottiyoor

തലാഖും വിവാഹവും തടയാൻ കോടതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox