24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വിസ്മയ സായാഹ്നം: വാക്കുകളുടെ മാന്ത്രിക സ്പർശം കൊണ്ട് പ്രചോദന വിസ്മയം പകർന്ന് ഗോപിനാഥ് മുതുകാട്‌
kannur

വിസ്മയ സായാഹ്നം: വാക്കുകളുടെ മാന്ത്രിക സ്പർശം കൊണ്ട് പ്രചോദന വിസ്മയം പകർന്ന് ഗോപിനാഥ് മുതുകാട്‌

പ്രശസ്ത മജീഷ്യനും എഴുത്തുകാരനും യുനിസെഫ് ഗുഡ്വിൽ അംബാസിഡറുമായ ഗോപിനാഥ് മുതുകാടിന്റെ ‘ഇന്ത്യ എന്റെ പ്രണയവിസ്മയം’ എന്ന പുസ്തകത്തെ ആധാരമാക്കി നിധി ബുക്സ് വായനക്കൂട്ടം സംഘടിപ്പിച്ച ‘വിസ്മയ സായാഹ്നം’ പുസ്തക സംവാദം പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി.

വാക്കുകളിലെ മാന്ത്രിക സ്പർശം കൊണ്ട് പ്രചോദനം പകർന്നും യാഥാർത്ഥ്യത്തിലൂന്നിയ ജീവിതദർശനം വെളിപ്പെടുത്തിയും മാജിക്കിന്റെ ശാസ്ത്രീയ രഹസ്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞും യാത്രാനുഭവവും ജീവിതാനുഭവവും കഥകളും കോർത്തിണക്കി വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയും ആധുനിക മാജിക്കിന്റെ അമരക്കാരൻ മുന്നേറിയപ്പോൾ മന്ത്രബദ്ധരെന്ന പോലെ പ്രേക്ഷകർ ആ വാങ്മയ വിസ്മയത്തിൽ ലയിച്ചു നിന്നു

നാലു ഭാരതപര്യടനങ്ങളെ ആധാരമാക്കി ഗോപിനാഥ് മുതുകാട് രചിച്ച പുസ്തകം ആഖ്യാനത്തിന്റെയും അനുഭവത്തിന്റെയും ചാരുത മൂലം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി വായനക്കാരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വൈവിധങ്ങളുടെയും വൈചിത്ര്യങ്ങളുടെയും നേർചിത്രീകരണമാണ് പുസ്തകം നൽകുന്നത്. പ്രകാശനം കഴിഞ്ഞ് ഒരു മാസം കൊണ്ടു തന്നെ മൂന്നു പതിപ്പുകൾ വിറ്റു തീർന്ന ഈ പുസ്തകം പ്രസാധന രംഗത്തും ഒരു വിസ്മയമായി മാറിയ പശ്ചാത്തലത്തിലാണ് വിസ്മയ സായാഹ്നം പുസ്തക സംവാദം സംഘടിപ്പിക്കപ്പെട്ടത്

സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച വിസ്മയ സായാഹ്നം പരിപാടിയിൽ പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള മലയാളി വായനക്കാർ പങ്കു ചേർന്നു. ഷിജി അലക്സ്, ജോഷ്ണി എം ജോൺ, കെ എ ജയിംസ്, എബി സുരേഷ്, മാത്യു മനക്കൽ, യഹിയ പുളിക്കൽ, വി എ ശിവദാസൻ മാസ്റ്റർ, സന്തോഷ്‌ മലക്കുളം, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ഫാ: മാത്യു നിലമ്പൂർ, സിൻഷ തൊടീക്കളം, ജിത്തു കോളയാട്, ശിവൻ കൊട്ടിയൂർ എന്നിവർ സംസാരിച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ 667 പേര്‍ക്ക് കൂടി കൊവിഡ്….

Aswathi Kottiyoor

ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളിൽ ക്യാ​മ്പു​ക​ൾ

Aswathi Kottiyoor

അപ്പുക്കുട്ട പൊതുവാളിന് ടി വി സുരേന്ദ്രൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം.

Aswathi Kottiyoor
WordPress Image Lightbox