കണ്ണൂർ: കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി കൃഷി സിഞ്ചായിയോജന (പിഎംകെഎസ്വൈ) 2021-22 പദ്ധതിയിലൂടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ (ഡ്രിപ്പ്, സ്പ്രിംഗ്ലര്‍) കൃഷിയിടങ്ങളില്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയമായതുകയുടെ 80 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ 70 ശതമാനവും ധനസഹായമായി ലഭിക്കും.
നിശ്ചിത മാതൃകയിലുളള അപേക്ഷയുടെ പകര്‍പ്പ് ജില്ലയിലെ കൃഷി ഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ ലഭിക്കും. അപേക്ഷകന്റെ ആധാര്‍, ബാങ്ക് പാസ്ബുക്ക്, ഈ വര്‍ഷത്തെ ഭൂനികുതി രശീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം, കൃഷി ഭവനുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 9383472050, 9383472051, 9383472052.