28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ദീപാവലിക്ക് വമ്പൻ സർപ്രൈസുമായി മോദി സർക്കാർ,​ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വീണ്ടും വർദ്ധിപ്പിക്കും
Kerala

ദീപാവലിക്ക് വമ്പൻ സർപ്രൈസുമായി മോദി സർക്കാർ,​ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വീണ്ടും വർദ്ധിപ്പിക്കും

ദീപാവലിയും നവരാത്രിയും അടക്കമുള്ള ഉത്സവ കാലത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വര്‍ദ്ധിപ്പിക്കാൻ സാദ്ധ്യത. മൂന്ന് ശതമാനം ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞ ജൂലായിൽ കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം മരവിപ്പിച്ചിരുന്ന ക്ഷാമബത്ത ഉയര്‍ത്താൻ കേന്ദ്രസർക്കാർ നടപടിയെടുത്തിരുന്നു. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയാണ് ക്ഷാമബത്ത ഉയര്‍ത്തിയത്. ലക്ഷകണക്കിന് വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും ക്ഷാമബത്ത ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.വീണ്ടും മൂന്ന് ശതമാനം ഉയര്‍ത്തിയാല്‍, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമായി ഉയരും. നേരത്തെ ജീവനക്കാരുടെ എച്ച്.ആര്‍എയും സമാനമായി ഉയര്‍ത്തിയിരുന്നു. 24 ശതമാനത്തില്‍ നിന്ന് 27 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ വരുമാനത്തില്‍ കുറവ് ഉണ്ടായത് ചൂണ്ടിക്കാണിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത ഉയര്‍ത്തേണ്ട എന്ന് തീരുമാനമെടുത്തത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാനുളള തീരുമാനം.

Related posts

ആര്‍ട്ടെമിസ് 1 ദിവസങ്ങള്‍ക്കുള്ളില്‍ കുതിക്കും; വിക്ഷേപണം നടക്കുക ഇങ്ങനെ

Aswathi Kottiyoor

മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം: മന്ത്രി വീണാ ജോർജ്.*

Aswathi Kottiyoor

ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് ഇനി സൗജന്യ മെസ് സൗകര്യമില്ല: ഭക്ഷണം ഇനിമുതല്‍ പ്രതിദിന അലവന്‍സില്‍ നിന്ന്

Aswathi Kottiyoor
WordPress Image Lightbox