കണ്ണൂർ: ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ക്ക് തുടക്കമായി. ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ പാലിച്ചായിരുന്നു വിദ്യാര്‍ഥികളെ കേന്ദ്രങ്ങളിലേക്ക് കടത്തി വിട്ടത്. ഒരു പ്രവേശന കവാടത്തിലൂടെ മാത്രമായിരുന്നു പ്രവേശനം. പ്രവേശന കവാടത്തിൽ തെർമൽ സ്കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവും പരിശോധിച്ചും സാനിറ്റൈസർ നൽകിയുമാണ് വിദ്യാർഥികളെ സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്. ജില്ലയിൽ 154 സ്കൂളുകളിൽ നിന്നായി 32,966 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. റഗുലർ വിഭാഗത്തിൽ 30,684 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 15,633 പെൺകുട്ടികളും 15051 ആൺകുട്ടികളുമാണ്. ഓപ്പൺ വിഭാഗത്തിൽ 2282 പേരിൽ 928 പെൺകുട്ടികളും 1354 ആൺകുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. കോവിഡ് പോസീറ്റിവായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
previous post