24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • അടക്കാത്തോട് ബൈക്ക് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.:
Kelakam

അടക്കാത്തോട് ബൈക്ക് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്.:

കേളകം: ബൈക്ക് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അടക്കാത്തോട്  നാരങ്ങാതട്ട് സ്വദേശിയായ കുമ്പളോലിൽ അഫ്‌സൽ (19) നാണ് പരിക്കേറ്റത്.  അടക്കാത്തോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്  മുന്നിൽ വെച്ചാണ് അപകടം. അപകടത്തിൽ കാലിന്റെ പാദത്തിന്റെ എല്ല് പൊട്ടിയ അഫ്സലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി.  നാരങ്ങാത്തട്ടിൽ നിന്നും അമിത വേഗതയിലെത്തിയ ബൈക്ക് ടൗണിൽ നിന്ന വിദ്യാർഥിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.അപകടത്തിനിടയാക്കിയ ബൈക്ക് സമീപത്തെ വൈദ്യുതി തൂണിലും മതിലിലും ഇടിച്ചാണ് മറിഞ്ഞത്.

Related posts

അടക്കാത്തോട്ടിലും നായയുടെ അക്രമം

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കൂടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ “എന്റെ തൊഴിൽ എന്റെ അഭിമാനം ” സർവ്വേയുടെ ഭാഗമായി എന്യൂമറേറ്റർ മാർക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.

ചരമം : പാറയിൽ വർക്കി

Aswathi Kottiyoor
WordPress Image Lightbox