25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ലൈബ്രറി വ്യാപന, നവീകരണ മിഷൻ
Iritty

ലൈബ്രറി വ്യാപന, നവീകരണ മിഷൻ

ഇരിട്ടി : ജില്ലാ ലൈബ്രറി കൗൺസിലും ഡോ. വി ശിവദാസൻ എംപിയും ചേർന്ന്‌ നടപ്പാക്കുന്ന ലൈബ്രറി നവീകരണ, വ്യാപന മിഷൻ ഭാഗമായി ഇരിട്ടി നഗരസഭ, പായം, ആറളം പഞ്ചായത്തകളിലായി 41 പുതിയ ഗ്രന്ഥശാലകൾ കൂടി സ്ഥാപിക്കും. എല്ലാ വാർഡുകളിലും മികച്ച ലൈബ്രറി, വായനശാല, ജനസേവന കേന്ദ്രം എന്നിവ ഒരുക്കാനാണ്‌ പദ്ധതി. നഗരസഭാ, പഞ്ചായത്ത്‌ തലങ്ങളിൽ ജനപ്രതിനിധി, ലൈബ്രറി പ്രവർത്തകർ എന്നിവർ പങ്കെടുത്ത്‌ കൺവെൻഷനുകൾ ചേർന്നു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ ആറളം, ഇരിട്ടി, പായം കൺവെൻഷനുകൾ ഉദ്‌ഘാടനം ചെയ്‌തു. ഡോ. വി. ശിവദാസൻ എംപി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, താലൂക്ക്‌ സെക്രട്ടറി രഞ്ചിത്ത്‌ കമൽ എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ നഗരസഭാ വൈസ്‌ ചെയർമാൻ പി. പി. ഉസ്‌മാൻ, ആറളത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. രാജേഷ്‌, പായത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി എന്നിവർ അധ്യക്ഷരായി.

Related posts

മാക്കൂട്ടത്തെ ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റ് അടച്ചു –

Aswathi Kottiyoor

24 റോഡുകള്‍ അറ്റകുറ്റപ്രവൃത്തിക്കായി ടെണ്ടര്‍ നടപടിപൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പ് അവലോകനയോഗം ചേര്‍ന്നു.

Aswathi Kottiyoor

യാ​ത്രാ​വി​ല​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം; മാ​ക്കൂ​ട്ട​ത്ത് നി​യ​ന്ത്ര​ണം തു​ട​രു​ന്നു

Aswathi Kottiyoor
WordPress Image Lightbox