22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • വിദ്യാര്‍ഥികളുടെ ബസ് പാസിന്റെ കാലാവധി നീട്ടി
kannur

വിദ്യാര്‍ഥികളുടെ ബസ് പാസിന്റെ കാലാവധി നീട്ടി

സ്്കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യത്തിനുള്ള പാസിന്റെ കാലാവധി നീട്ടി. മാര്‍ച്ച് 31ന് കാലാവധി കഴിഞ്ഞ പാസുകള്‍ ഡിസംബര്‍ 31 വരെ കാലാവധി നീട്ടി നല്‍കും. ഈ കാലയളവിനുള്ളില്‍ പാസ് പുതുക്കണം. എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കുന്നതിനാല്‍ 2022 മാര്‍ച്ച് 31 വരെ പുതിയ പാസ്സുകള്‍ അനുവദിക്കും. പാസ്സ് ലഭ്യമാകേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം അതത് താലൂക്കുകളിലെ ജോ.ആര്‍ടിഒക്ക് അപേക്ഷ നല്‍കണം. ആഴ്ചയില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്ക് ആര്‍ടിഓഫീസില്‍ എത്തി പാസ്സിനുള്ള അപേക്ഷകള്‍ പരിശോധിക്കാം. പാസ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ ജോ.ആര്‍ടിഒയെ അറിയിക്കാം. കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം ലഭ്യമാക്കുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

Related posts

ക്വാ​റി​ക​ള്‍​ക്ക് 26 വ​രെ നി​രോ​ധ​നം

Aswathi Kottiyoor

വി​ദേ​ശ​യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന് പ്ര​ത്യേ​ക സൗ​ക​ര്യം

Aswathi Kottiyoor

ലഹരിക്കെതിരെ കതിരൂരിന്റെ ‘കെ ഷീൽഡ്’

Aswathi Kottiyoor
WordPress Image Lightbox