27.1 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • നി​ർ​മാ​ണ​പ്ര​വൃത്തി​ക​ൾ നി​ർ​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം
Peravoor

നി​ർ​മാ​ണ​പ്ര​വൃത്തി​ക​ൾ നി​ർ​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ-​മ​ണ​ത്ത​ണ റോ​ഡ​രി​കി​ൽ കേ​ബി​ളി​ടാ​ൻ കെ​എ​സ്ഇ​ബി ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ൃ ത്തി​ക​ൾ നി​ർ​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ കെ​എ​സ്ഇ​ബി​യ്ക്ക് നി​ർ​ദേ​ശം ന​ല്കി.​യാ​തൊ​രു സു​ര​ക്ഷ​യും ഒ​രു​ക്കാ​തെ റോ​ഡി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്തി​ക​ൾ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ക​യും ഒ​ന്നി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റോ​ട് പ്ര​വ​ൃത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ.​പി.​പ്ര​വീ​ണാ​ണ് നി​ർ​ദേ​ശം ന​ല്കി​യ​ത്. പി​ഡ​ബ്ല്യു​ഡി​യി​ൽ നി​ന്ന് യ​ഥാ​സ​മ​യം അ​നു​മ​തി വാ​ങ്ങാ​തെ​യും അ​റി​യി​ക്കാ​തെ​യു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി റോ​ഡ് കു​ഴി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്ന് കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും റോ​ഡും റോ​ഡ​രി​കി​ലെ കാ​ന​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പു​ഴ സ​ർ​വീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ തോ​ടി​ന് സ​മീ​പം 200 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ കെ​ട്ടി​യ ക​രി​ങ്ക​ൽ ഭി​ത്തി​യും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​നൊ​ക്കെ പ​രി​ഹാ​ര​മാ​യ ശേ​ഷം കൃ​ത്യ​മാ​യ അ​നു​മ​തി​യോ​ടു കൂ​ടി​യേ തു​ട​ർ പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​നു​മ​തി ന​ല്കു​ക​യു​ള്ളു​വെ​ന്നും കെ.​പി.​പ്ര​വീ​ൺ പ​റ​ഞ്ഞു.

റോ​ഡ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യും റോ​ഡ​രി​കി​ലെ കാ​ന​ക​ൾ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്ത​തി​ൽ സ​ത്വ​ര ന​ട​പ​ടി വേ​ണ​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​വേ​ണു​ഗോ​പാ​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

പേരാവൂരിൽ കുടുംബശ്രീ സി.ഡി.എസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഓണം വിപണന മേള പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്യാമ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox